- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ആകാശം വിട്ടപ്പോൾ എസ്കോർട്ടായി പ്രത്യേക യുദ്ധവിമാനം അകമ്പടി സേവിച്ചു; ഈജിപ്തിന്റെ മനസ്സറിഞ്ഞശേഷം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും; ഗൾഫിൽ അജയ്യത ഉറപ്പിച്ച സൗദി രാജകുമാരൻ ആദ്യ ലോക പര്യടനത്തിന് ഇറങ്ങുന്നത് അതി സുരക്ഷാ സന്നാഹത്തോടെ
സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തെ യുവാക്കളുടെയും പുരോഗമനവാദികളുടെയും പ്രതീക്ഷയും ആവേശവുമാണ്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ ലൈസൻസും പുരുഷ ബന്ധുവിന്റെ പിന്തുണയില്ലാതെ വ്യവസായം തുടങ്ങാൻ അനുമതിയും നൽകിയ രാജകുമാരൻ സിനിമപോലുള്ള വിനോദോപാധികൾ നാട്ടിൽ തിരിച്ചുകൊണ്ടുവരാനും തീരുമാനിച്ചിരരുന്നു. ഇതോടൊപ്പം അദ്ദേഹം പലരുടെയും കണ്ണിലെ കരടുമാണ്. രാജകുടുംബാംഗങ്ങളടക്കം അഴിമതിയുടെ പേരിൽ അദ്ദേഹം ഒട്ടേറെ ധനാഢ്യരെ ജയിലിലടച്ചതോടെയാണിത്. സൗദി ജനതയുടെ മനംകവർന്ന രാജകുമാരൻ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പര്യടനത്തിന് പുറപ്പെടുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി ഈജിപ്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി കെയ്‌റോ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഈജിപ്തിന്റെ ആകാശത്ത് കടന്നതുമുതൽ സൗദി രാജകുമാരന്റെ വിമാനത്തിന് ഈജിപ്ഷ്യൻ സേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചതായി രാജകുമാരന്റെ ഓഫീസ് തലവൻ ബാദർ അൽ-അസ്‌കർ ട്വീറ്റ് ചെയ്ത
സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തെ യുവാക്കളുടെയും പുരോഗമനവാദികളുടെയും പ്രതീക്ഷയും ആവേശവുമാണ്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ ലൈസൻസും പുരുഷ ബന്ധുവിന്റെ പിന്തുണയില്ലാതെ വ്യവസായം തുടങ്ങാൻ അനുമതിയും നൽകിയ രാജകുമാരൻ സിനിമപോലുള്ള വിനോദോപാധികൾ നാട്ടിൽ തിരിച്ചുകൊണ്ടുവരാനും തീരുമാനിച്ചിരരുന്നു. ഇതോടൊപ്പം അദ്ദേഹം പലരുടെയും കണ്ണിലെ കരടുമാണ്. രാജകുടുംബാംഗങ്ങളടക്കം അഴിമതിയുടെ പേരിൽ അദ്ദേഹം ഒട്ടേറെ ധനാഢ്യരെ ജയിലിലടച്ചതോടെയാണിത്.
സൗദി ജനതയുടെ മനംകവർന്ന രാജകുമാരൻ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പര്യടനത്തിന് പുറപ്പെടുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി ഈജിപ്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി കെയ്‌റോ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഈജിപ്തിന്റെ ആകാശത്ത് കടന്നതുമുതൽ സൗദി രാജകുമാരന്റെ വിമാനത്തിന് ഈജിപ്ഷ്യൻ സേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചതായി രാജകുമാരന്റെ ഓഫീസ് തലവൻ ബാദർ അൽ-അസ്‌കർ ട്വീറ്റ് ചെയ്തു.
ഗൾഫ് മേഖലയിൽ സൗദിയുടെ പ്രധാന പങ്കാളിയാണ് ഈജിപ്ത്. അതുകൊണ്ടാണ് വിദേശ പര്യടനത്തിന്റെ തുടക്കം ഈജിപ്തിൽനിന്നുതന്നെ മതിയെന്ന് മുഹമ്മദ് ബിൻ സൽ#മാൻ തീരുമാനിച്ചത്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം അബ്ദൽ ഫത്താ അൽ സിസിയുമായി ചർച്ചകൾ നടത്തി. ഈജിപ്തിൽനിന്ന് നേരെ ബ്രിട്ടനിലേക്ക് യാത്രയാവുന്ന മുഹമ്മദ്, ഈമാസമൊടുവിൽ അമേരിക്കയും സന്ദർശിക്കുന്നുണ്ട്.
2013-ൽ മുഹമ്മദ് മോർസിയെ സ്ഥാനഭ്രഷ്ടനാക്കി സിസി ഈജിപ്തിന്റെ അധികാരം പിടിച്ചതുമുതൽ സൗദിയും ഈജിപ്തും നല്ല ബന്ധത്തിലാണ്. മോർസിയുടെ നേതൃത്വത്തിലുള്ള മുസ്ലിം ബ്രദർഹുഡിനെ സംശയത്തെടയാണ് സൗദി കണ്ടിരുന്നത്. മോർസി അധികാരത്തിലിരുന്നപ്പോൾ, ഈജിപ്തിലെ സ്ഥാനപതിയെ സൗദി തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, സിസി അധികാരത്തിലെത്തിയതോടെ ഈജിപ്തും സൗദിയും തമ്മിലുള്‌ല ബന്ധം ശക്തമാവുകയും മേഖലയിലെ പ്രധാന പങ്കാളികളായി ഇരുരാജ്യങ്ങളും മാറുകയും ചെയ്തു.
മുഹമ്മദ് ബിൻ സൽമാന്റെ പിതാ്‌വ് സൽമാൻ രാജാവ് 2015-ൽ ഈജിപ്ത് സമ്മാനിച്ചിരുന്നു. റെഡ്‌സീയിലെ രണ്ട് ദ്വീപുകൾ സൗദിക്ക് നൽകാനുള്ള കരാറിൽ സൽമാൻ രാജാവും സിസിയും ഒപ്പുവെച്ചു. ഇത് ഈജിപ്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ ഈജിപ്തിലെ കോടതിൽ വിധി പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ, കരാർ കഴിഞ്ഞവർഷം സിസി നിയമവിധേയമാക്കുകയും ഈജിപ്തിലെ പരമോന്നത കോടതി കീഴ്‌ക്കോടതികളുടെ വിധികൾ റദ്ദാക്കുകയും ചെയ്തു.
മാർച്ച് ഒടുവിൽ ഈജിപ്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന് മുന്നോടിയായാണ് മുഹമ്മദ് ബിൻ സൽമാൻ രാജകകുമാരന്റെ സന്ദർശനം. തിരഞ്ഞെടുപ്പിൽ സിസി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തോടുള്ള സൗദിയുടെ മമതയും വിശ്വാസവും തുറന്നുപ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ ഘട്ടത്തിൽ രാജകുമാരന്റെ സന്ദർശനമെന്നും വിലയിരുത്തപ്പെടുന്നു. യെമനിലെ യുദ്ധത്തിലും ഇറാനോടുള്ള ശത്രുതയിലും സൗദിക്കൊപ്പം നിൽക്കാൻ ഈജിപ്ത് തയ്യാറല്ലങ്കിലും, ഖത്തറിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ സൗദിക്കൊപ്പം ചേരാൻ ഈജിപ്ത് തയ്യാറായിരുന്നു. ഇത് സിസിയും സൽമാൻ രാജാവുമായുള്ള ബന്ധത്തിന്റെ സൂചനകൂടി നൽകുന്നുണ്ട്.