കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിലെ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവയ്‌പ്പിൽ 10 പേർ കൊല്ലപ്പെട്ടു. തെക്കൻ കെയ്‌റോയിലെ ഹെൽവാനിലെ മാർ മിന പള്ളിയിലാണ് വെടിവയ്‌പ്പുണ്ടായത്.

മരിച്ചവരിൽ മൂന്നു പൊലീസുകാരുമുണ്ട്. അഞ്ചു പേർക്കു പരിക്കേറ്റു. ആയുധവുമായി രണ്ടുപേർ പള്ളിയിൽ പ്രവേശിച്ച് വിശ്വാസികൾക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. ആക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

പള്ളിയിൽ ആക്രമണമുണ്ടായി ഒരു ണിക്കൂറിനു ശേഷം കോപ്റ്റിക് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പും ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു.