മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബസാഇർ സെന്റർ മലയാള വിഭാഗം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ഈദ് ഗാഹ് സംഘടിപ്പിച്ചു. റഫ ലുലു ഹയ്പർ മാർക്കറ്റിന് മുൻവശമുള്ള സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു ഈദ് ഗാഹ്. നമസ്‌കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് സൈഫുല്ല കാസിം ഖുതുബ നിർവ്വ്വഹിച്ചു.

സെന്റർ പ്രസിഡന്റ് ബഷീർ മദനി, സുഹൈൽ മേലടി, ജാഫർ മൊയ്ദീൻ, അനൂപ് തിരൂർ, അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്, മനാഫ് പാലക്കാട്, ഇഖ്ബാൽ മനാമ റിഫ്ഷാദ്, ഫാറൂഖ് മാട്ടൂൽ, ഹിഷാം, ഓവി മൊയ്ദീൻ, നവാസ് ഒപി, അരിഫ് അഹ്‌മദ്, അബ്ദുല്ല അൽ മൊയ്യദ്, കെപി യൂസുഫ്, റയീസ് മുള്ളങ്കോത്ത് എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സജ്ജീകരിച്ച ഈദ് ഗാഹിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.