യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് ഈ മാസം 16 മുതൽ മൂന്നാം പെരുന്നാൾ ദിവസം വരെയാണ് അവധി. സ്വകാര്യ സ്ഥാപനങ്ങൾക്ക് പെരുന്നാൾ ദിവസവും തൊട്ടടുത്ത ദിവസവും അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

റമദാൻ മാസം ജൂലായ് പതിനേഴിന് മാത്രമേ അവസാനിക്കുന്നുള്ളൂ എങ്കിൽ സർക്കാർ ജീവനകർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കും.ഫെഡറൽ ഗവൺമെന്റ് ഓഫീസുകൾക്കും അതാത് എമിറേറ്റുകളിലെ ഡിപ്പാർട്ട്‌മെന്റ് ഓഫീസുകൾക്കും ജനറൽ ഡയറക്ടറേറ്റുകൾക്കും അവധി ബാധകമാണ്.സ്വകാര്യ മേഖലയിൽ ഈദ് ഒന്ന് ഈദ് രണ്ട് ദിവസങ്ങളിൽ മാത്രമാണ് അവധി ഉണ്ടാവുക.

അതെ സമയം ഈദുൽ ഫിത്വർ ജൂലായ് പതിനെഴിനാവാനാണ് സാധ്യതയെന്ന് ഇസ്ലാമിക ചാന്ദ്ര നിരീക്ഷണ സമിതി അഭിപ്രായപ്പെട്ടു.ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും ജൂലായ് 16ന് തന്നെ ശവ്വാൽ മാസപ്പിറ ദൃശ്യമാകുമെന്നും 17ന് ഈദുൽ ഫിത്വർ ആഘോഷിക്കാനാകുമെന്നുമാണ് ഇസ്ലാമിക ചാന്ദ്ര നിരീക്ഷണ സമിതി സമിതിയുടെ കണക്കുകൂട്ടൽ.