- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച; നമസ്കാരം വീടുകളിൽ നടത്തണമെന്ന് ഖാസിമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ചെറിയ പെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഈദ് ഗാഹുകൾ പാടില്ല.
കോവിഡ് സാഹചര്യത്തിൽ നമസ്കാരം വീടുകളിൽ നടത്തണമെന്ന് ഖാസിമാർ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദ്ദേശിച്ചു.
ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷമാകും കേരളത്തിലെ മുസ്ലിം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക.
മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വ്യാഴാഴ്ചയായിരിക്കും. മാസപ്പിറവി കാണാത്തതിനാൽ റമദാനിൽ 30 ദിവസം പൂർത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് യുഎഇയിലെയും സൗദി അറേബ്യയിലെയും ഖത്തറിലെയും മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.
അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാൻ വ്രതം ആരംഭിച്ച ഒമാനിൽ നാളെയാണ് മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചെരുന്നത്. ബുധനാഴ്ച മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ചയും അല്ലെങ്കിൽ റമദാൻ 30 ദിവസം പൂർത്തിയാക്കി വെള്ളിയാഴ്ചയും ആയിരിക്കും ഒമാനിൽ ചെറിയ പെരുന്നാൾ.
മറുനാടന് മലയാളി ബ്യൂറോ