കുവൈത്ത്. പ്രവാചകചര്യയനുസരിച്ച് പെരുന്നാൾ ദിവസം മൈതാനത്ത് (ഈദ്ഗാഹിൽ) ഒരുമിച്ചുകൂടി പ്രാർത്ഥിക്കുവാനുള്ള സുവർണാവസരം കുവൈത്തിലെ 11 കേന്ദ്രങ്ങളിൽ ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. അബ്ബാസിയ  ദാറുല് സിഹ്ഹ പോളിക്ലിനിക്കിന് സമീപത്തുള്ള ഗ്രൌണ്ടിൽ പി.എന്. അബ്ദുൽ ലത്തീഫ് മദനിയും, സൽമിയ പ്രൈവറ്റ് എഡ്യൂക്കേഷൻ പാർക്ക് ഗ്രൗണ്ടിൽ മുഹമ്മദ് അഷ്‌റഫ് മദനി എകരൂലും, ഫഹാഹീലിൽ ഗൾഫ് ഇന്ത്യൻ സ്‌കൂൾ ഗ്രൌണ്ടിൽ.

സി പി അബ്ദുൽ അസീസ്, ഫർ വാനിയ ഗാർഡൻ സമീപത്തുള്ള ഗ്രൌണ്ടിൽ മുജീബുറഹ്മാൻ സ്വലാഹിയും, അബൂഹലീഫ ബീച്ച് റോഡിൽ (ബ്ലോക്ക് 1) അബൂഹലീഫ ഫാർമസിക്ക് സമീപമുള്ള ഫുട്‌ബോള് ഗ്രൌണ്ടില് ഹാഫിദ് മുഹമ്മദ് അസ് ലമും മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടിൽ സ്വലാഹുദ്ദീൻ സ്വലാഹിയും, ജഹ്‌റ അൽ ഒർഫ് ഹോസ്പിറ്റലിന് എതിർ വശത്തുള്ള ഗ്രൌണ്ടിൽ അബ്ദുസ്സലാം സ്വലാഹിയും, ഹവല്ലി ജംഇയക് എതിർ വശം  പാർക്കിന് സമീപം ശമീർ അലി എകരൂലും ശർഖ് പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടിൽ ശമീർ മദനി  ഖൈത്താൻ അമേരിക്കൻ ബൈലിംഗൽ സ്‌കൂളിന് എതിർ വശത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപമുള്ള ഗ്രൌണ്ടിൽ ഗ്രൌണ്ടിൽ സൈതലവി സുല്ലമിയും, മഹബൂലയില്  മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിഅ്  (ബ്ലോക്ക് 1, സ്ട്രീറ്റ് 120,)ൽ ഹാഫിദ് സാലിഹ് സുബൈറും,  ഖുത്ബക്കും നമസ്‌കാരത്തിനും നേതൃത്വം നല്കുന്നതാണ പെരുന്നാൾ നമസ്‌കാരം രാവിലെ 5.55 നായിരിക്കുമെന്നും ഈദ് ഗാഹ് ന് ശേഷം എല്ലാസ്ഥലത്തും സംഘടിത ബലികർമം. ഉണ്ടായിരുക്കുന്നതാണ് എല്ലാ ഈദ്ഗാഹുകളിലും സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കുമെന്നും സെന്റര് ഭാരവാഹികൾ അറിയിച്ചു വിശദ വിവരങ്ങൾക്ക് 90993775, 97862324, 23915217, 24342948 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.