- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെയും, ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും ഈദ്ഗാഹുകൾ നടക്കില്ല; കുവൈത്തിൽ സുരക്ഷാകാരണങ്ങളാൽ ഈദ് ഗാഹുകൾക്ക് വിലക്കേർപ്പെടുത്തി; വിദേശികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഈദ് ഗാഹുകൾ നടത്തുന്നതിനു അനുമതി കാത്ത് സംഘടനകൾ
കുവൈത്തിൽ സുരക്ഷാ കാരണത്താൽ ഈദ് ഗാഹുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെയും, ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും പ്രവർത്തകർ ആശങ്കയിലായി. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഈദ്ഗാഹുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇത് പ്രകാരം പള്ളികളിൽ വച്ച് മാത്രമായിരിക്കും ഇത്തവണ പെരുന്നാൾ നമസ്‌കാരം നടക്കുക. കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ,എന്നീ സംഘടനകൾ സംയുക്തമായി ഒൻപത് ഇടങ്ങളിലും കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ 11 സ്ഥലങ്ങളിലും ഈദ് ഗാഹുകൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ വിവിധ പ്രദേശങ്ങളിൽ 60 ലേറെ ഈദ് ഗാഹുകളും സജ്ജീകരിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വിദേശികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഈദ് ഗാഹുകൾ നടത്തുന്നതിനു മതകാര്യ മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങാൻ ശ്രമിച്ച് സംഘടനകൾ ശ്രമിക്കുന്നുണ്ട്. തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണ പശ്ചാത്തലത്തിൽ കുവൈത്തിലും
കുവൈത്തിൽ സുരക്ഷാ കാരണത്താൽ ഈദ് ഗാഹുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെയും, ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെയും പ്രവർത്തകർ ആശങ്കയിലായി. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഈദ്ഗാഹുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇത് പ്രകാരം പള്ളികളിൽ വച്ച് മാത്രമായിരിക്കും ഇത്തവണ പെരുന്നാൾ നമസ്‌കാരം നടക്കുക.
കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ,എന്നീ സംഘടനകൾ സംയുക്തമായി ഒൻപത് ഇടങ്ങളിലും കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ 11 സ്ഥലങ്ങളിലും ഈദ് ഗാഹുകൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ വിവിധ പ്രദേശങ്ങളിൽ 60 ലേറെ ഈദ് ഗാഹുകളും സജ്ജീകരിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വിദേശികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഈദ് ഗാഹുകൾ നടത്തുന്നതിനു മതകാര്യ മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങാൻ ശ്രമിച്ച് സംഘടനകൾ ശ്രമിക്കുന്നുണ്ട്.
തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണ പശ്ചാത്തലത്തിൽ കുവൈത്തിലും ആക്രമണ സാധ്യത ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണു ഈദ്ഗാഹുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം എന്നാണു സൂചന.