- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ന് മുതൽ അഞ്ച് ദിവസം ബഹ്റിനിൽ ഈദ് അവധി; മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി; പെരുന്നാളിനെ വരവേല്ക്കാൻ വിപുലമായ സംവിധാനങ്ങളുമായി പ്രവാസി സംഘടനകളും
ബഹ്റൈനിൽ ഈ വർഷത്തെ പെരുന്നാൾ അവധി അഞ്ചു ദിവസം ലഭിക്കും. ജ ബുധനാഴ്ചയാണ് ഈദുൽ ഫിത്വർ എന്നതിനാൽ തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മൂന്ന് അവധി ദിവസങ്ങളിൽപെട്ട വെള്ളിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാൽ ഈ ദിവസത്തെ അവധി ഞായറാഴ്ച ലഭിക്കും. ഇതോടെയാണ് ബഹ്റൈനിൽ അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നത്. ഈദ് ദിവസവും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളിലും മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചെറിയ പെരുന്നാളിനെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. വിപുലമായ ക്രമീകരണങ്ങളോടെ ഈദ് ഗാഹുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഷോപ്പിങ് മാളുകളും പെരുന്നാളിനെ വരവേൽക്കാൻ തയ്യാറെടുത്തുകഴിഞ്ഞു.
ബഹ്റൈനിൽ ഈ വർഷത്തെ പെരുന്നാൾ അവധി അഞ്ചു ദിവസം ലഭിക്കും. ജ ബുധനാഴ്ചയാണ് ഈദുൽ ഫിത്വർ എന്നതിനാൽ തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മൂന്ന് അവധി ദിവസങ്ങളിൽപെട്ട വെള്ളിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാൽ ഈ ദിവസത്തെ അവധി ഞായറാഴ്ച ലഭിക്കും. ഇതോടെയാണ് ബഹ്റൈനിൽ അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നത്.
ഈദ് ദിവസവും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളിലും മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചെറിയ പെരുന്നാളിനെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
വിപുലമായ ക്രമീകരണങ്ങളോടെ ഈദ് ഗാഹുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഷോപ്പിങ് മാളുകളും പെരുന്നാളിനെ വരവേൽക്കാൻ തയ്യാറെടുത്തുകഴിഞ്ഞു.
Next Story