റിയാദ്:  ബലിപ്പെരുന്നാൾ പ്രമാണിച്ച് സൗദിയിൽ പ്രഖ്യാപിച്ച പൊതു അവധി അഞ്ചു ദിവസം കൂടി നീട്ടി. സൽമാൻ രാജാവാണ് അവധി അഞ്ചു ദിവസം കൂടി നീട്ടിയ വിവരം പ്രഖ്യാപിച്ചത്. 
 
മന്ത്രാലയങ്ങൾക്കും പ്രാഥമിക തലം മുതൽ സർവകലാശാല തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. സെപ്റ്റംബർ 29ന് ചൊവ്വാഴ്ച തുറക്കാൻ നിശ്ചയിച്ചിരുന്ന സർക്കാർ സ്ഥാപനങ്ങൾ വാരാന്ത്യ അവധി കൂടി ഉൾപ്പെട്ട് ഒക്ടോബർ നാലിന് ഞായറാഴ്ചയാകും തുറക്കുക.