കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഇന്ത്യൻ എംബസിക്കും അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈദ് ഏത് ദിവസമാണെന്നതനുസരിച്ചായിരിക്കും അവധി. ഈദ് അൽ ഫിത്തർ ജൂൺ 25 ഞായറാഴ്ചയാണെങ്കിൽ അന്നോ, അതേസമയം 26 തിങ്കളാഴ്ചയാണെങ്കിൽ അന്നോ ആയിരിക്കും അവധി ഉണ്ടായിരിക്കുക. അത്യാവശ്യ സേവനങ്ങൾ അവധി ദിനങ്ങളിലും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.