റിയാദ്: ഈദിനോടനുബന്ധിച്ചുള്ള അവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിക്കൊണ്ട് സൗദി ഭരണകൂടം ഉത്തരവിറക്കി. പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചുമതലേറ്റതിന്റെ ഭാഗമായാണ് ഈദ് അവധി ജുൺ ഒമ്പതു വരെ നീട്ടിക്കൊണ്ട് ഉത്തരവായത്. 

ജൂലൈ ഒന്നിന് ആരംഭിക്കാനിരുന്ന ഗവൺമെന്റ് ഓഫീസുകൾ ഇനി ജൂലൈ ഒമ്പതിനായിരിക്കും തുറന്ന് പ്രവർത്തനം ആരംഭിക്കുക. റംസാന്റെ 20-ാം ദിനമായ ജൂൺ 15നാണ് സൗദിയിൽ പൊതുമേഖലയിൽ അവധി ദിനം ആരംഭിച്ചത്. ഇതോടെ സൗദിയിൽ ഗവൺമെന്റ് ഓഫീസുകൾക്ക് 24 ദിവസമായിരിക്കും അവധി ലഭിക്കുക.

മറ്റ് അറബ് രാജ്യങ്ങളും അവധി പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും അവധി ദിനം പ്രഖ്യാപിച്ചിരിക്കുന്നത് സൗദി തന്നെയാണ്.