മനാമ: ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈനിലെ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന 'ഗോഡ്‌സോൺ കൺട്രി മണികിലുക്കം' ഈദ് മെഗാ മ്യൂസിക്കൽ കോമഡിഷോയുടെ ടിക്കറ്റ് ഉദ്ഘാടനം ജുഫൈറിലെ റാമി ഇന്റർ നാഷണൽ സാംസ്‌കാരിക, സംഘടനാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ പരിപാടിയുടെ സ്‌പോൺസറായ ആര്യൻ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ ചെയർമാനായ മഹേഷ് തൃശൂരിന് ആദ്യ ടിക്കറ്റ് നൽകികൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു.

പ്രോഗ്രാം ഡയറക്ടറായ മനോജ് മയ്യന്നൂർ സ്വാഗതം പറഞ്ഞു. ജനറൽ കൺവീനറായ കെ ടി സലിം, ആമുഖ പ്രസംഗം നടത്തി. രാജു കല്ലുപുറം, ബോബൻ ഇടിക്കുള, എസ് വി ജലീൽ. ഡോ. പി വി ചെറിയാൻ, ടി സോമരാജ് (ബഹ്‌റൈൻ കേരളീയ സമാജം) തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഭാസി തറയിൽ, ഷാജി മട്ടാഞ്ചേരി, ജീവൻ ജെ കെ ആർ, മനോജ്, ദിനേഷ് അറയ്ക്കൽ, രാജീവ് കുമാർ സി, രത്തീവ് ലക്ഷ്മൺ, ടി വി അമ്മദ് ചെറുവള്ളൂർ തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു. മുരളീധരൻ പള്ളിയത്ത് പരിപാടികൾക്ക് നേതൃത്വം നല്കി. മനോഹരൻ, നാസർ മഞ്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, ചന്ദ്രശേഖരൻ, രവിസോള, ബഷീർ അമ്പലായി, എസ് മോഹൻ കുമാർ, ഇ വി രാജീവൻ, ഫൈസൽ എഫ് എം, രഘു, ഇസ്മായിൽ, ജഗത്കൃഷ്ണകുമാർ, എസ് വി ബഷീർ, രാമത്ത് ഹരിദാസ്, സുരേഷ് മണ്ടോടി, ജ്യോതിമേനോൻ, സെയ്തലി, മഹേഷ് പുനത്തുമ്മൽ, രാമനുണ്ണി, ലത്തീഫ് ആയഞ്ചേരി, മുഹമ്മദലി, സതീഷ് പൂമനയ്ക്കൽ, സുരേഷ് പെണ്ണങ്കര, ആർ പവിത്രൻ, പ്രദീപ് പുറവങ്കര, സത്യൻ പേരാമ്പ്ര, ഷജീഷ് പി വി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടർ കൂടിയായ മുഹമ്മദ് പുഴക്കര വേദി നിയന്ത്രിച്ചു. നിധി എസ് മേനോൻ മോഡറേറ്ററും, ചെമ്പൻ ജലാൽ ന്ദിയും പറഞ്ഞു.

പ്രോഗ്രാമിന്റെ ടിക്കറ്റുകൾ: രണ്ട് ദിനാർ (ഒരാൾക്ക്) മൂന്ന് ദിനാർ (ഒരാൾ സീറ്റ്) 10 ദിനാർ (രണ്ട് പേർക്ക് സീറ്റ്) 25 ദിനാർ (നാല് പേർ റിസർവ്)
കൂടുതൽ വിവരങ്ങൾക്ക് 3323015, 33768700