- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്യാഗസ്മരണയുണർത്തി വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു
ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണയുമായി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. തക്‌ബീർ ധ്വനികളുമായി വിശ്വാസികൾ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ രാവിലെ നടന്ന നമസ്‌കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് ഇത്തവണ കൂടുതൽ
ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണയുമായി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. തക്‌ബീർ ധ്വനികളുമായി വിശ്വാസികൾ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ രാവിലെ നടന്ന നമസ്‌കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് ഇത്തവണ കൂടുതൽ ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു.
പാളയം ഇമാം യൂഫസ് മുഹമ്മദ് നഖ്‌വി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഈദ് നമസ്‌കാരത്തിൽ നടൻ മമ്മൂട്ടിയുൾപ്പെടുള്ള പ്രമുഖർ പങ്കെടുത്തു. സംസ്ഥാനത്തെ ഭൂരിഭാഗം കേന്ദ്രങ്ങളിലും മഹല്ലുകൾ കേന്ദ്രീകരിച്ച് മൃഗബലി നടത്താനും മാംസ വിതരണത്തിനും സജീകരണമൊരുക്കിയിരുന്നു. കോഴിക്കോട്ട് ഈദ്ഗാഹ് കമ്മറ്റികളുടെ നേതൃത്വത്തിലും ഈദ് നമസ്‌ക്കാരം നടന്നു. ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തിയായി വിശ്വാസികൾ ആഘോഷിക്കുന്ന ബലിപ്പെരുന്നാൾ പ്രവാചകൻ ഇബ്രാഹീം നബി പുത്രൻ ഇസ്മായീലിനെ ദൈവത്തിന് ബലി നൽക്കാൻ തയ്യാറായതിലെ സ്‌നേഹത്തെയും വിശ്വാസത്തെയും അനുസ്മരിപ്പിക്കുന്നതാണ്. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.
ഏവർക്കും മറുനാടൻ മലയാളിയുടെ പെരുന്നാൾ ആശംസകൾ.