- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദ വേദി - സാൽമിയ ഓണം -ഈദ് സംഗമം നടത്തി
സാൽമിയ :സൗഹൃദ വേദി സാൽമിയയുടെ ഓണം-ഈദ് സംഗമം പങ്കാളിത്തം കൊണ്ടും നാടൻ കലാരൂപങ്ങൾ കൊണ്ടും രുചിയേറിയ ഓണസദ്യകൊണ്ടും വിത്യസ്തമായി. സാൽമിയ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന് സൗഹൃദ വേദി സാൽമിയ പ്രസിഡണ്ട് ജോർജ് പയസ് അദ്ധ്യക്ഷത വഹിക്കുകയും KIG ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റ് അബ്ദുൾറഹ്മാൻ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പൽ രാജേഷ് നായർ ഓണസന്ദേശം നൽകി. ഓണത്തിന് പിന്നിലുള്ള ഐതിഹ്യങ്ങളുടെ പ്രമാണികത തേടുന്നതിനപ്പുറം ആ കാലത്തെക്കുറിച്ചു നാം കേട്ട കാര്യങ്ങൾ പുതിയ കാലഘട്ടത്തിൽ നടപ്പാക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അസുര രാജാവായിട്ടും മഹാബലിയുടെ നന്മയെ ഇപ്പോഴും പുകഴ്‌ത്തുന്നത് ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് മനുഷ്യൻ മഹാനാകുന്നത് എന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ഉണർത്തി. തുടർന്ന് അനീസ് ഫാറൂഖി ഈദ് സന്ദേശം നൽകി. 'മതങ്ങളും അവയുടെ ആഘോഷങ്ങളും ഉൽഘോഷിക്കുന്ന മൂല്യങ്ങൾ നവ സമൂഹത്തിൽ എത്രത്തോളം പ്രസക്തമാണെന്നും ഈദായാലും ഓണമായാലും ആഘോഷങ്
സാൽമിയ :സൗഹൃദ വേദി സാൽമിയയുടെ ഓണം-ഈദ് സംഗമം പങ്കാളിത്തം കൊണ്ടും നാടൻ കലാരൂപങ്ങൾ കൊണ്ടും രുചിയേറിയ ഓണസദ്യകൊണ്ടും വിത്യസ്തമായി. സാൽമിയ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന് സൗഹൃദ വേദി സാൽമിയ പ്രസിഡണ്ട് ജോർജ് പയസ് അദ്ധ്യക്ഷത വഹിക്കുകയും KIG ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റ് അബ്ദുൾറഹ്മാൻ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പൽ രാജേഷ് നായർ ഓണസന്ദേശം നൽകി. ഓണത്തിന് പിന്നിലുള്ള ഐതിഹ്യങ്ങളുടെ പ്രമാണികത തേടുന്നതിനപ്പുറം ആ കാലത്തെക്കുറിച്ചു നാം കേട്ട കാര്യങ്ങൾ പുതിയ കാലഘട്ടത്തിൽ നടപ്പാക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അസുര രാജാവായിട്ടും മഹാബലിയുടെ നന്മയെ ഇപ്പോഴും പുകഴ്‌ത്തുന്നത് ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് മനുഷ്യൻ മഹാനാകുന്നത് എന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ഉണർത്തി. തുടർന്ന് അനീസ് ഫാറൂഖി ഈദ് സന്ദേശം നൽകി.
'മതങ്ങളും അവയുടെ ആഘോഷങ്ങളും ഉൽഘോഷിക്കുന്ന മൂല്യങ്ങൾ നവ സമൂഹത്തിൽ എത്രത്തോളം പ്രസക്തമാണെന്നും ഈദായാലും ഓണമായാലും ആഘോഷങ്ങളുടെ പശ്ചാത്തലം വിളംബരം ചെയ്യുന്നത് മനുഷ്യ മഹത്വവും സമഭാവനയുമാണെന്ന്'' അദ്ദേഹം വ്യക്തമാക്കി. ഫാദർ ജോർജി വര്ഗീസ് (കുവൈറ്റ് സിറ്റി മാർത്തോമാ ചർച്ചു് ), അനിൽകുമാർ, ഡാനിയൽ കുര്യൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നിർവഹിച്ചു.
കുട്ടികളുടെ ഓണപ്പാട്ടോടെ ആരംഭിച്ച കലാപരിപാടികളിൽ സിസിൽ കൃഷ്ണൻ, അമലേന്ദു അനിൽകുമാർ, ഫൈസൽ ബാബു, മുനീർ, മാസ്റ്റർ മിഷാൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അനിൽ ആറ്റുവ നാടൻ പാട്ടും മാസ്റ്റർ മുഹമ്മദ് സലാമിന്റെ നൃത്തവും അരങ്ങേറി. അസിമോൻ വണ്ടൂരും സംഘവും അവതരിപ്പിച്ച സൗഹൃദവേദി ചുണ്ടന്റെ പ്രതീകാത്മക ജലഘോഷയാത്ര സൗഹൃദ സംഗമത്തിനു മാറ്റുകൂട്ടി.
ഇസ്മാഈൽ, സഫ്വാൻ, നാസർ ഒരവിങ്കൽ, ആസിഫ് ഖാലിദ്, അജ്മൽ, ഹസനുൽബന്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സൗഹൃദ വേദി സാൽമിയ സെക്രട്ടറി മനോജ് പരിമണം സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡണ്ട് ഷിബിലി നന്ദി പറയുകയും ചെയ്തു.