- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത് കേരള ഇസ്ലാഹീ സെന്റർ ഈദ് നമസ്ക്കാരം സംഘടിപ്പിച്ചു
ഏകമാനവികതയുടെയും സമർപ്പണത്തിന്റെയും മാനവിക ഐക്കിയതിന്റെയും സന്ദേശം വിളംബരം ചെയ്തു കൊണ്ട് കുവൈത്തിലെ വിവിധ പള്ളികളിൽ സംഘടിപ്പിച്ച ഈദ് നമസ്‌ക്കാരങ്ങൾക്കു ശേഷമുള്ള ഉൽബോധന പ്രസങ്ങൾക്കും ഖതീബുമാർ നേതൃത്വം നൽകി സഹനത്തിന്റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒരു ഈദുൽ ഫിത്വർകൂടി ആഗതമായിരിക്കുന്നു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരും മുമ്പോട്ട് വരണമെന്ന് ഖതീബുമാർ ആവശ്യപ്പെട്ടു. ദൈവഹിതം കാംക്ഷിച്ച് സഹജീവികളോട് കാരുണ്യം ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്ന മതമാണ് ഇസ്ലാം. സമാധാനത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടി യത്‌നിക്കാൻ ആഹ്വാനം ചെയ്യുന്ന ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ട കാലമാണിത്. എന്നാൽ ഇസ്ലാമിനെയും മുസ്ലിംകളെയും പ്രത്യേകം ടാർജറ്റ് ചെയ്തുകൊണ്ടുള്ള ആസൂത്രിത പ്രചരണങ്ങളും കായികമായ കയ്യേറ്റങ്ങളും ഇന്ത്യയുടെ മഹിതമായ പൈതൃകത്തിന്റെ മേൽ കളങ്കം ചാർത്തിയിരിക്കുന്നു. ഭരണകൂടങ്ങൾ തന്നെ ഭരണഘടനയെ തകർക്കാൻ ചൂട്ടു പിടിക്കുന്ന കാലത്ത് മതനി
ഏകമാനവികതയുടെയും സമർപ്പണത്തിന്റെയും മാനവിക ഐക്കിയതിന്റെയും സന്ദേശം വിളംബരം ചെയ്തു കൊണ്ട് കുവൈത്തിലെ വിവിധ പള്ളികളിൽ സംഘടിപ്പിച്ച ഈദ് നമസ്‌ക്കാരങ്ങൾക്കു ശേഷമുള്ള ഉൽബോധന പ്രസങ്ങൾക്കും ഖതീബുമാർ നേതൃത്വം നൽകി
സഹനത്തിന്റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒരു ഈദുൽ ഫിത്വർകൂടി ആഗതമായിരിക്കുന്നു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരും മുമ്പോട്ട് വരണമെന്ന് ഖതീബുമാർ ആവശ്യപ്പെട്ടു.
ദൈവഹിതം കാംക്ഷിച്ച് സഹജീവികളോട് കാരുണ്യം ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്ന മതമാണ് ഇസ്ലാം. സമാധാനത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടി യത്‌നിക്കാൻ ആഹ്വാനം ചെയ്യുന്ന ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ട കാലമാണിത്. എന്നാൽ ഇസ്ലാമിനെയും മുസ്ലിംകളെയും പ്രത്യേകം ടാർജറ്റ് ചെയ്തുകൊണ്ടുള്ള ആസൂത്രിത പ്രചരണങ്ങളും കായികമായ കയ്യേറ്റങ്ങളും ഇന്ത്യയുടെ മഹിതമായ പൈതൃകത്തിന്റെ മേൽ കളങ്കം ചാർത്തിയിരിക്കുന്നു. ഭരണകൂടങ്ങൾ തന്നെ ഭരണഘടനയെ തകർക്കാൻ ചൂട്ടു പിടിക്കുന്ന കാലത്ത് മതനിരപേക്ഷ കക്ഷികൾ ഫാസിസത്തിനെതിരെ ഒന്നിക്കുകയാണ് പരിഹാരമെന്ന് അവർ ഈദ് സന്ദേശത്തിൽ ഖതീബുമാർ കൂട്ടിച്ചേർത്തു.
വർത്തമാനകാല സമൂഹത്തിൽ നീതിബോധം ദുർബലപ്പെട്ടു വരുന്നതും സാധാരണക്കാരന് നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് സമൂഹം ഗൗരവമായി കാണണം. നിരാംലമ്പർക്ക് ആശ്രയമായി നമ്മുടെ ജീവിതം മാറ്റാനും, പാരിസ്ഥിതിക സന്തുലിതാവസ്ഥ നില നിർത്തുന്നതിനാവശ്യമായ ജീവിത രീതി വീണ്ടെടുക്കാനും ഈദുൽ ഫിത്വ്ര് പ്രചോദനമാകണം.
യുദ്ധക്കെടുതിമൂലവും പ്രകൃതി ദുരന്തം കാരണവും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുവാനും സഹായമെത്തിക്കാനും നാം ശ്രദ്ധിക്കണമെന്ന് ഖതീബുമാർ ഉത്ബോധിപ്പിച്ചു .
അബ്ബാസിയ ഗ്രാൻഡ് ഹൈപ്പെർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദുവാനി പള്ളിയിൽ അഷ്റഫ് മദനി എകരൂലും , ഉമരിയ നാദി തളാമുൻ മസ്ജിദിൽ സി,പി. അബ്ദുൽ അസീസും , ഹവല്ലി മസ്ജിദ് അൻവർ രിഫായിൽ നിസാർ സ്വലാഹിയും, ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയിൽ അബ്ദുസ്സലാം സ്വലാഹിയും , ഷർക്ക് മസ്ജിദ് അൽ ബഷർ അൽ റൂമിയിൽ ശമീർ അലിയും , അഹമ്മദി മസ്ജിദ് ഉമർ ബിൻ ഖതാബിൽ മുസ്തഫ സഖാഫിയും , മങ്കഫ് മലയാളം കുതുബ നടക്കുന്ന പള്ളിയിൽ അഷ്‌ക്കർ സ്വലാഹിയും, ഖൈത്താൻ മസ്ജിദ് മസീദ് അൽ റഷീദിയിൽ ഷബീർ സലഫിയും, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലിൽ മുഹമ്മദ് ഫൈസാദ് സ്വലാഹിയും , അബൂഹലീഫ മസ്ജിദ് ആയിഷയിൽ സിദ്ധീക്ക് ഫാറൂക്കിയും , സാൽമിയ മസ്ജിദ് ലത്തീഫ അൽ നമിഷിൽ പി.എൻ. അബ്ദു റഹിമാനും നേതൃത്വം നൽകി.