മാനവ ചരിത്രത്തിലെ അതുല്യവും അനർഗവുമായ ഒരധ്യായത്തിന്നെ ഓര്മ പുതുക്കാൻ ഈദുൽ അദ്ഹ വീണ്ടും സമാഗതമായിരിക്കുന്നു ജീവിതം കൊണ്ട് ചരിത്രത്തെ അഗാധമാക്കിയ ഇബ്റാഹീം പ്രവാചകന്റെ ജ്വലിക്കുന്ന ഓർമകളിലൂടെ സഞ്ചരിക്കുകയാണ് മുസ്ലിം ലോകം ഹസ്രത് ഇബ്രാഹീം നബി യുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്ര അയവിറക്കപ്പടുന്ന പുണ്യസുദിനം ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ ആത്മാർത്ഥത സത്യസന്ധത ആദർശ നിഷ്ട സമർപ്പണ മനോഭാവം എന്നിങ്ങനെ ഒരു മനുഷ്യ സമൂഹത്തിനു ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ ഓർമ്മപ്പെടുത്തൽ ആഘോഷം കൂടിയാണ് ബലിപ്പെരുന്നാൾ.

മാനവ ചരിത്രത്തിൽ തുല്യത ഇല്ലാത്ത അധ്യായമാണ് ഇബ്രാഹിം നബിയുടേത് സമൂഹത്തെ കൃത്യതയാർന്ന മനോബലത്തിലും വിശ്വാസ ദാർഢ്യത്തിലും ആദര്ശത്തിലും ഉറപ്പിച്ച നിർത്താൻ ഇബ്രാഹിം നബിയുടെ മാതൃകാ ജീവിധത്തിൽ വഴികാട്ടുന്നു.

ലോകത്തിൻടെ വിവിധ കോണുകളിൽ നിന്ന് ലക്ഷക്കണക്കിന് ഹാജിമാർ അല്ലാഹുവിൻടെ അതിഥികളായി പുണ്യഭൂമിയിൽ ഒരേവേഷത്തിലും ചിന്തയിലുമായി ഇബാദത്തുകളിലും പ്രാർത്ഥനകളിലും മുഴുകുന്ന അസുലഭ സന്ദർഭമാണിത്.ഹജ്ജിലെ അനുസ്ടാനങ്ങളെല്ലാം ചരിത്രപരമായ പ്രാധാന്യം ഉള്‌കൊള്ളുന്നതാണ് എല്ലാ കാലത്തും പ്രസക്തമായ മാനവികമായ പ്രാമുക്യം അവക്കുണ്ട്.

ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങളിൽ നാം ചെയ്യുന്ന ഏതൊരു പുണ്യകർമ്മത്തിനും അസാധാരണവും,അതിമഹത്തരവുമായ പ്രതിഫലമാണ് ഖുർഹാനും പ്രവാചകരും നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അറഫാദിനത്തിലെ നോമ്പ്, പെരുന്നാൾ നിസ്‌കാരം,ഉളുഹിയ്യത്ത് തുടങ്ങിയവയെല്ലാം ബലിപ്പെരുന്നാളിനോടനുബന്ധിച്ച പ്രധാന സുന്നത്തുകളാണ്.അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞുപോയ ഒരുവർഷത്തെയും,വരാനിരിക്കുന്ന ഒരവർഷത്തെയും പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ ചരിത്രപ്രധാനമായ പ്രസംഗം നടന്നത് ബലിപ്പെരുന്നാളിന്റെ തലേ ദിവസമായിരുന്നു ദുൽ ഹജ്ജ്ജ് ഒമ്പതിന് അറഫായിൽ വെച്. അത് മാനവ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു പെരുന്നാളിന്റെ പൊരുൾ ഉൾക്കൊണ്ട് കൊണ്ട് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ദൈവമാർഗത്തിൽ സമർപ്പണ സന്നദ്ധരായി ത്യാഗമനുഷ്ടിക്കാനുള്ള കരുത്ത് നേടിയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ഈ പുണ്യ ദിനത്തിൽ എയ്ക്യതിന്നെയും ത്യാഗത്തിന്നെയും സന്ദേശം പ്രചരിപ്പിക്കാനും മനുഷ്യർക്കിടയിൽ മതിലുകൾ തീർക്കുന്ന പ്രത്യശാസ്ത്രങ്ങക്കെതിരെ ആത്മീയമായ പ്രതിരോധം തീർക്കാനും സാഹോദര്യത്തിനും പരസ്പര സ്‌നേഹത്തിന്നെയും മനുഷ്യനന്മക്ക് വേണ്ടി പ്രവർത്തിക്കാനും മത ജാതി പ്രാദേശികമായ എല്ലാ വിഭാഗിയതയും വെടിഞ്ഞി മനുഷ്യൻ ഒന്നാണ് എന്ന ചിന്ത പ്രചരിപ്പിക്കാനും കഷ്ടപെടുന്നവരുടെ കണ്ണീർ ഒപ്പാനും നമുക്ക് സാധിക്കട്ടെ ഏവർകും എന്റെ ബലീ പെരുന്നാൾ ആശംസകൾ