തിരുവനന്തപുരം: സ്പീക്കർ എൻ ശക്തൻ എല്ലാ വിശ്വാസികൾക്കും ഹൃദ്യമായ ഈദ് ആശംസകൾ നേർന്നു. സ്‌നേഹവും സഹനവും മാനവരാശിയെ ഓർമ്മിപ്പിക്കുന്ന പ്രാർത്ഥനയുടെ ദിനങ്ങൾ പിന്നിട്ട് മനസിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ കഴുകികളഞ്ഞ് നന്മകളിലേക്ക് ഉയരാൻ നമുക്ക് സാധിക്കണം. സഹനശീലം, സമസൃഷ്ടി, സ്‌നേഹം, ആത്മസംയമനം, വിവേകം, വിശാലത, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവിക ഗുണങ്ങളെല്ലാം ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കാൻ ഈദ് ആഘോഷം വഴിവയ്ക്കട്ടെ എന്ന് സ്പീക്കർ ആശംസാ സന്ദേശത്തിൽ പറഞ്ഞു. മന്ത്രിമാരും ഈദ് ആശംസകൾ അറിയിച്ചു.