ദോഹ: പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്തർ അവധി 25 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം. മന്ത്രാലയം, സർക്കാർ ഡിപ്പാർട്ടമെന്റുകൾ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 11 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. മുൻ വർഷത്തെ പോലെ തന്നെയായിരിക്കും ഇത്തവണയും അവധിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധിക്കു ശേഷം സ്ഥാപനങ്ങൾ ജൂലൈ നാലിന് തുറക്കും.

അതേസമയം ഈദ് പ്രമാണിച്ച് ബാങ്കുകൾ 25 മുതൽ 29 വരെ പ്രവർത്തിക്കില്ല. ഖത്തർ സെൻട്രൽ ബാങ്കിനു കീഴിൽ വരുന്ന ബാങ്കുകൾ, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകൾ, മറ്റു ഗ്രൂപ്പുകൾക്ക് 29 വരെ മുടക്കമായിരിക്കും.

അടുത്താഴ്ച ഈദ് പ്രമാണിച്ച് ബാങ്കുകൾ മുടങ്ങുമെന്നതിനാൽ ഈ ദിവസങ്ങളിൽ തന്നെ ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.