- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈഫൽ ടവർ സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി; നിരക്ക് ഉയർന്നത് 17 യൂറോയിൽ നിന്ന് 25 യൂറോയായി; നിരക്ക് വർദ്ധനവ് പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി
ഫ്രാൻസിൽ വിനോദസഞ്ചാരത്തിനായി എത്തുന്ന സഞ്ചാരികൾ ആരും തന്നെ ഈഫൽ ടൗവർ സന്ദർശിക്കാതെ മടങ്ങാൻ വഴിയില്ല. ഫ്രാൻസിന്റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ലോകാത്ഭുതം സന്ദർശിക്കുന്നവർക്ക് ഇനി അല്്പ്പം ആലോചിക്കേണ്ടിയേരിക്കുന്നു. കാരണം ഈഫൽ ടവർ സന്ദർശിക്കുന്നവർക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. അമ്പത് ശതമാനത്തോളമാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. നിലവിലുണ്ടായ 17 യൂറോയിൽ നിന്ന് 25 യൂറോയായാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. നവംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ടവറിന് മുകളിലേക്ക് കയറുന്നവർക്കുള്ള നിരക്കിലും വ്യത്യാസം വന്നിട്ടുണ്ട്. രണ്ടാം നിലയിലേക്ക് കയറുന്നവർക്ക് 11 യൂറോയിൽ നിന്ന് 16 യൂറോയാക്കി ഉയർത്തിയിട്ടുണ്ട്. നിലവിലെ നിരക്കിൽ നിന്ന് 50 ശതമാനമായി നിരക്ക് വർദ്ധനവ് നടപ്പിലാക്കാൻ കാരണം പുനരുദ്ധാന പ്രവർത്തനത്തിന്റെ ഭാഗമായാണ്. നിരക്ക് വർദ്ധനവ് വന്നതോടെ ലോകത്തേ ചിലവേറിയ ടവറുകളിൽ ഒന്നായി ഇത് മാറി.
ഫ്രാൻസിൽ വിനോദസഞ്ചാരത്തിനായി എത്തുന്ന സഞ്ചാരികൾ ആരും തന്നെ ഈഫൽ ടൗവർ സന്ദർശിക്കാതെ മടങ്ങാൻ വഴിയില്ല. ഫ്രാൻസിന്റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ലോകാത്ഭുതം സന്ദർശിക്കുന്നവർക്ക് ഇനി അല്്പ്പം ആലോചിക്കേണ്ടിയേരിക്കുന്നു. കാരണം ഈഫൽ ടവർ സന്ദർശിക്കുന്നവർക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. അമ്പത് ശതമാനത്തോളമാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.
നിലവിലുണ്ടായ 17 യൂറോയിൽ നിന്ന് 25 യൂറോയായാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. നവംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ടവറിന് മുകളിലേക്ക് കയറുന്നവർക്കുള്ള നിരക്കിലും വ്യത്യാസം വന്നിട്ടുണ്ട്. രണ്ടാം നിലയിലേക്ക് കയറുന്നവർക്ക് 11 യൂറോയിൽ നിന്ന് 16 യൂറോയാക്കി ഉയർത്തിയിട്ടുണ്ട്.
നിലവിലെ നിരക്കിൽ നിന്ന് 50 ശതമാനമായി നിരക്ക് വർദ്ധനവ് നടപ്പിലാക്കാൻ കാരണം പുനരുദ്ധാന പ്രവർത്തനത്തിന്റെ ഭാഗമായാണ്. നിരക്ക് വർദ്ധനവ് വന്നതോടെ ലോകത്തേ ചിലവേറിയ ടവറുകളിൽ ഒന്നായി ഇത് മാറി.