- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് എട്ടുപേർ; രാജ്യത്തെ കോവിഡ് മരണസംഖ്യ 742 ആയി
മസ്കറ്റ്: ഒമാനിൽ ഇന്ന് എട്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 742 ആയി. 262 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,590 ആയി.168 പേർക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 82973 ആയി. 94.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 472 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 161 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52 കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Next Story