തിരുവനന്തപുരം: സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ ദിവസേന എട്ടു പിരിയഡുകളാക്കും. നിലവിൽ ഏഴു പിരിയഡുകളാണുള്ളത്. കലാകായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായാണ് ഒരു പിരിയഡ് വർധിപ്പിക്കുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരിക്കാനും കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.