മുബൈ: മുത്തലാക്കിനെതിരെ പോരാടാൻ മുബൈയിൽ നിന്നൊരു പതിനെട്ടു കാരി. മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തിൽ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയ പതിനെട്ടുകാരി അർഷിയ ഭഗ്‌വാൻ വെള്ളിയാഴ്ച ഒരു പ്രസ്മീറ്റ് വിളിച്ചു ചേർത്തു. പതിനാറാം വയസിലാണ് പെൺകുട്ടി വിവാഹിതയായത്. ഭർത്താവിൽ നിന്നും മുത്തലാക്ക് ചെല്ലി വിവാഹബന്ധം വേർപ്പെടുത്താൻ പെൺകുട്ടിക്ക് താത്പര്യമില്ല. അതുമായി മുത്തലാക്കിൽ നിന്നും നീതി ലഭിക്കാൻ വേണ്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടി.

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രസ്മീറ്റ് വിളിച്ചു ചേർത്തത്. 23 വയസുകാരനുമായി 2014 ലാണ് താൻ വിവാഹിതയായതെന്ന് യുവതി പറയുന്നു. ഞാൻ ഗർഭിണിയായ സമയത്തും അല്ലാത്ത അവസരങ്ങളിലും ഭർത്താവിന്റെ അമ്മയിൽ നിന്നും പീഡനത്തിന് ഇരയായിട്ടുണ്ട്.

അർഷിയക്ക് അപ്പോൾ എട്ട് മാസം പ്രായമായ ഒരു ആൺകുട്ടിയുണ്ട്്. എന്റെ മാതാപിതാക്കൾ വലിയ സാമ്പത്തിക സ്ഥിതിയുള്ളവർ ഒന്നുമല്ല. എന്നിട്ടും എന്റെ വിവാഹത്തിന് സ്ത്രീധനം നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിവാഹച്ചെലവും. എല്ലാം കൂടി വലിയൊരു തുകതന്നെആയിട്ടുണ്ട്. ഭർത്താവിന്റെ വീട്ടുകാർ സാമ്പത്തികമായി ഉയർന്നവരാണ് എന്നിട്ടും പണത്തിന്റെ പോരു പറഞ്ഞു അവർ നിരന്തരം എന്നെ ശല്യപ്പെടുത്താറുണ്ട്.

കല്യാണം കഴിയുന്ന സമയത്ത് ഭർത്താവും വീട്ടുകാരും പഠിക്കുന്നതിന് തടസങ്ങൾ ഒന്നും ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എസ്എസ്എൽസി ക്ക് 74 ഉം +1ൽ 78 ശതമാനം മാർക്കും ഉണ്ടായിരുന്നു. പക്ഷേ, വിവാഹശേഷം അവർ എന്നെ തുടർന്നു പഠിക്കാൻ സമ്മതിച്ചില്ല.

ഭർത്താവിന്റെ വീട്ടുകാരുടെ ശല്യം കൂടിവന്നപ്പോൾ അർഷിയ വീടുവിട്ടിറങ്ങി. ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല. തിരന്തരം വിളിച്ചപ്പോൾ എന്റെകോൾ എടുക്കാൻ ഭർത്താവ് വിസമ്മതിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ജോലി സ്ഥലത്ത് ചെന്നു കാണാൻ ഞാൻ തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ച ഭർത്താവ് വന്നില്ല പകരം വന്നത് മുത്തലാക്കിന്റെ ഒരു നോട്ടീസായിരുന്നു.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്നായിരുന്നു വക്കീൽ നോട്ടീസിൽ പരാമർശിച്ചിരുന്നത്. ഭർതൃവീട്ടുകാരുമായി ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നെങ്കിലും പലകാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല. അതു കൊണ്ടാണ് നീതിലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നത് അർഷിയ പറയുന്നു.