- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോക്താക്കൾക്ക് അമിത ബിൽ: എർകോമിനും വോഡഫോണിനും പിഴ വിധിച്ച് കോടതി
ഡബ്ലിൻ: ഉപയോക്താക്കൾക്ക് അമിത ബിൽ ഈടാക്കിയതിന് ടെലികോം ഭീമന്മാരായ വോഡഫോണിനും എർകോമിനും കോടതി പിഴ ശിക്ഷ വിധിച്ചു. ഈ രണ്ടു കമ്പനികൾക്കൊപ്പം തന്നെ ത്രീ അയർലണ്ടും ഉപയോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയിട്ടുണ്ടെന്ന് ഡബ്ലിൻ ഡിസ്ട്രിക്ട് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അമിത നിരക്ക് ഈടാക്കിയതിന് വോഡഫോണിന് 10,000 യൂറോയും എർകോ
ഡബ്ലിൻ: ഉപയോക്താക്കൾക്ക് അമിത ബിൽ ഈടാക്കിയതിന് ടെലികോം ഭീമന്മാരായ വോഡഫോണിനും എർകോമിനും കോടതി പിഴ ശിക്ഷ വിധിച്ചു. ഈ രണ്ടു കമ്പനികൾക്കൊപ്പം തന്നെ ത്രീ അയർലണ്ടും ഉപയോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയിട്ടുണ്ടെന്ന് ഡബ്ലിൻ ഡിസ്ട്രിക്ട് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ അമിത നിരക്ക് ഈടാക്കിയതിന് വോഡഫോണിന് 10,000 യൂറോയും എർകോമിന് 21,000 യൂറോയുമാണ് പിഴയിട്ടിരിക്കുന്നത്. ഇവയ്‌ക്കെതിരേ ഏഴു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മൂന്നു കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ത്രീ അയർലണ്ട് 15,000 യൂറോ ചാരിറ്റിക്ക് സംഭാവന നൽകണമെന്നും കോടതി വിധിച്ചു. സെപ്റ്റംബർ 28-ഓടെ സംഭാവന നൽകിയില്ലെങ്കിൽ പ്രൊഹിബിഷൻ ആക്ട് പ്രകാരം ത്രീ അയർലണ്ടിന് നിരോധനം ഏർപ്പെടുത്തുമെന്നാണ് കോടതി അറിയിപ്പ്.
ഈ ടെലികോം കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ നിരവധി തവണ ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടും കമ്പനികൾ ഇവ അവഗണിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിരവധി പേർ അക്കൗണ്ട് കാൻസൽ ചെയ്തിട്ടും ടെലിഫോൺ ബിൽ അടയ്ക്കാൻ നിർബന്ധിതരായ കാര്യവും കോടതി എടുത്തുപറഞ്ഞു. ഉപയോക്താക്കളുടെ പരാതികൾ അവഗണിക്കുകയും സമയോചിതമായി പരാതികൾ പരിഹരിക്കുന്ന കാര്യത്തിൽ കമ്പനികൾ വീഴ്ച വരുത്തിയതും കോടതി കണ്ടെത്തിയിട്ടുണ്ട്.
പലരുടേയും ബ്രോഡ്ബാൻഡ് അക്കൗണ്ടുകൾ റദ്ദാക്കണമെന്നുള്ള ആവശ്യത്തിൽ നടപടിയെടുക്കാൻ വോഡഫോൺ പരാജയപ്പെട്ടുവെന്നും ഇത്തരക്കാരുടെ പക്കൽ നിന്നും കളക്ഷൻ ഏജന്റുമാരെ ഉപയോഗിച്ച് ബിൽ തുക കമ്പനി പിടിച്ചെടുത്തുവെന്നുമാണ് പരക്കെയുള്ള മറ്റൊരു ആരോപണം. പലർക്കും തങ്ങൾ ആവശ്യപ്പെട്ട പ്ലാനുകളല്ല നൽകിയതെന്നും ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ആവശ്യപ്പെട്ടവർക്ക് ഇവ നൽകിയെങ്കിലും ഒരിക്കലും ഹൈ സ്പീഡ് കണക്ഷൻ ഉപയോഗിക്കാൻ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പലർക്കും ഇരട്ടി ബില്ലുകൾ നൽകിയ വോഡഫോൺ അവ നിർബന്ധപൂർവം ഉപയോക്താക്കളിൽ നിന്ന് പിരിച്ചെടുക്കുകയായിരുന്നു. കമ്പനിയെ നേരിട്ട് സന്ദർശിച്ച് പരാതി നൽകിയ കസ്റ്റമേഴ്‌സിനു പോലും തൃപ്തികരമായ മറുപടിയോ സേവനമോ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. കമ്പനികളുടെ ഇന്ത്യയിലുള്ള കസ്റ്റമർ സർവീസ് സെന്ററുകൾക്കും പകരം ലീമെറിക്കിൽ കോൾ സെന്റർ ഇട്ട് ഉപയോക്താക്കളുടെ പരാതികൾ തീർത്തു നൽകണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.