- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളവും വെളിച്ചവും ലഭിക്കാൻ ഇനി ഇജാരി സർട്ടിഫിക്കറ്റ് കൂടിയേ തീരൂ; സുതാര്യത ഉറപ്പാക്കി സ്മാർട്ട് സിറ്റിയാക്കാനുള്ള ഒരുക്കത്തിൽ അധികൃതർ
2021ഓടെ ദുബായിയെ സ്മാർട്ട് സിറ്റിയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ജല-വൈദ്യുത മന്ത്രാലയത്തിൽ സുതാര്യത ഉറപ്പുവരുത്തുവാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ദുബായിയിൽ ജല-വൈദ്യുതി കണക്ഷൻ ലഭിക്കണമെങ്കിൽ ഇനി മുതൽ താമസ കേന്ദ്രത്തിന്റെ വാടക കരാർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് (ഇജാരി) കൂടി ലഭ്യമാക്കണമെന്നാണ് പുതിയ നിർദ്ദേശം. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കൂവെന്നാണ് മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. സർക്കാർ മേഖലയിലെ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കണക്ഷനുകൾക്കുള്ള അപേക്ഷയോടൊപ്പം 'ഇജാരി' ഉണ്ടായിരിക്കണമെന്നാണ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി നൽകുന്ന നിർദ്ദേശം. 2015 നവംബറിൽ മുൻപ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയും ദുബായ് ലാൻഡ് ഡിപാർട്‌മെന്റം ചേർന്ന് തകാമുൽ എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു.
2021ഓടെ ദുബായിയെ സ്മാർട്ട് സിറ്റിയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ജല-വൈദ്യുത മന്ത്രാലയത്തിൽ സുതാര്യത ഉറപ്പുവരുത്തുവാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ദുബായിയിൽ ജല-വൈദ്യുതി കണക്ഷൻ ലഭിക്കണമെങ്കിൽ ഇനി മുതൽ താമസ കേന്ദ്രത്തിന്റെ വാടക കരാർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് (ഇജാരി) കൂടി ലഭ്യമാക്കണമെന്നാണ് പുതിയ നിർദ്ദേശം.
സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കൂവെന്നാണ് മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. സർക്കാർ മേഖലയിലെ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കണക്ഷനുകൾക്കുള്ള അപേക്ഷയോടൊപ്പം 'ഇജാരി' ഉണ്ടായിരിക്കണമെന്നാണ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി നൽകുന്ന നിർദ്ദേശം.
2015 നവംബറിൽ മുൻപ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയും ദുബായ് ലാൻഡ് ഡിപാർട്‌മെന്റം ചേർന്ന് തകാമുൽ എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. ജല- വൈദ്യുതി സേവനങ്ങളും ഇജാരി സർട്ടിഫിക്കറ്റും റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ഏജൻസിയുടെ ഓഫിസുകളിൽ നിന്നും ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇടപാടുകാർക്ക് ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ലാതെ സർട്ടിറിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ ഇതു സഹായിച്ചു.
ഈ പദ്ധതി വിജയകരമായതിനു പിന്നാലെയാണ് പുതിയ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം ഒരുങ്ങുന്നത്.