- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും സ്ഥിരമായി ഒരുപാർട്ടിയുടെയും മേൽവിലാസമില്ല; ഒരുപാർട്ടിയിൽ തന്നെ എക്കാലവും തുടരണമെന്നുമില്ല; ഫഡ്നാവിസിനോടും പാർട്ടിയോടും അകൽച്ച: മഹാരാഷ്ട്രയിൽ ഏകനാഥ് ഖഡ്സെ ബിജെപി വിടാൻ ഒരുങ്ങുന്നു; സൂചന നൽകിയത് സ്വന്തം തട്ടകമായ ഭൂസാവലിൽ
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ റവന്യുമന്ത്രിയുമായ ഏകനാഥ് ഖഡ്‌സെ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. ആർക്കും സ്ഥിരമായി ഒരുപാർട്ടിയുടെയു മേൽവിലാസമില്ലെന്നും ഒരുപാർട്ടിയിൽ തന്നെ എക്കാലവും തുടരണമെന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഒരുപരിപാടിയിൽ അദ്ദേഹം പറഞ്ഞതോടെയാണ് ഈ സൂചന കിട്ടിയത്. ലേവ പട്ടേൽ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ സൂചന നൽകിയത്. ഭുസാവലാണ് ഖഡ്സെയുടെ തട്ടകം. ചടങ്ങിൽ ഒപ്പം പങ്കെടുത്ത മുൻ കോൺഗ്രസ് എംപി ഉൽഹാസ് പാട്ടിൽ ഖഡ്സെയെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്സെയോട് കടുത്ത അനീതിയാണ് പാർട്ടി കാട്ടിയതെന്നും ഉൽഹാസ് കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച ഖഡ്സെ അനീതിക്കെതിരേ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേ അവർ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും അഭിപ്രായപ്പെട്ടു. പിസിസി അധ്യക്ഷൻ അശോക് ചവാനും ഖഡ്സയെ ഈ വർഷം ആദ്യം പാർട്ടിയിലേക്ക് ക്ഷണിക്കുകയുണ്ടായി. ലേവ പാട്ടീൽ സമുദായത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്സെ. 2016-ൽ ഭൂമി കുംഭകോണ ആരോപണത്തെ തുടർന്നാണ് ഖഡ്സെക്
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ റവന്യുമന്ത്രിയുമായ ഏകനാഥ് ഖഡ്‌സെ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. ആർക്കും സ്ഥിരമായി ഒരുപാർട്ടിയുടെയു മേൽവിലാസമില്ലെന്നും ഒരുപാർട്ടിയിൽ തന്നെ എക്കാലവും തുടരണമെന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഒരുപരിപാടിയിൽ അദ്ദേഹം പറഞ്ഞതോടെയാണ് ഈ സൂചന കിട്ടിയത്. ലേവ പട്ടേൽ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ സൂചന നൽകിയത്.
ഭുസാവലാണ് ഖഡ്സെയുടെ തട്ടകം. ചടങ്ങിൽ ഒപ്പം പങ്കെടുത്ത മുൻ കോൺഗ്രസ് എംപി ഉൽഹാസ് പാട്ടിൽ ഖഡ്സെയെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്സെയോട് കടുത്ത അനീതിയാണ് പാർട്ടി കാട്ടിയതെന്നും ഉൽഹാസ് കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച ഖഡ്സെ അനീതിക്കെതിരേ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേ അവർ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും അഭിപ്രായപ്പെട്ടു. പിസിസി അധ്യക്ഷൻ അശോക് ചവാനും ഖഡ്സയെ ഈ വർഷം ആദ്യം പാർട്ടിയിലേക്ക് ക്ഷണിക്കുകയുണ്ടായി.
ലേവ പാട്ടീൽ സമുദായത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്സെ. 2016-ൽ ഭൂമി കുംഭകോണ ആരോപണത്തെ തുടർന്നാണ് ഖഡ്സെക്ക് റവന്യു മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. കഴിഞ്ഞ കോൺഗ്രസ്-എൻസിപി ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു. ബിജെപിയിലെ ആദ്യകാല നേതാക്കളിൽ ഒരാളായ ഖഡ്സെ ബിജെപി-ശിവസേന സർക്കാരുകളിൽ കൃഷി, ധനകാര്യം, റവന്യു തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കർഷക കുടുംബത്തിൽ ജനിച്ച ഖഡ്സെ മഹാരാഷ്ട്രയിലെ കർഷക സമരങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ലേവ പാട്ടീൽ സമുദായത്തിന് വടക്കൻ മഹാരാഷ്ട്രയിലെ ജാൽഗാവ്, ധൂലെ, നന്ദുർബാർ, നാസിക് ജില്ലകളിൽ നിർണായക സ്വാധീനമുണ്ട്.
ജലസേചന മന്ത്രിയും മുഖ്യമന്ത്രി ഫഡ്നാവിസിന്റെ അടുത്തയാളുമായ ഗിരീഷ് മഹാജൻ പാർട്ടിയിൽ കരുത്തനായതോടെയാണ് ഖഡ്സെയ്ക്ക് പാർട്ടിയിൽ സ്വാധീനം കുറഞ്ഞത്. മഹാജനും ഖഡ്‌സെയും തമ്മിൽ ഊഷ്മള രാഷ്ട്രീയ ബന്ധമില്ലാത്തതാണ് കാര്യങ്ങൾ വഷളാക്കിയത്.