- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും; ആചാര്യസ്ഥാനത്തേക്ക് കുഴൽമന്ദം രാമകൃഷ്ണനും ഈശ്വരവർമയും
ഏഴാമത് ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവത്തിനു ഇന്ന് തിരി തെളിയും.ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണിക്കാണ് ഉത്ഘാടനംനിർവഹിക്കപ്പെടുക. സംഗീത രംഗത്തെ പ്രമുഖർ, ഏകതയുടെ ഭാരവാഹികൾ എന്നിവർഅണിനിരക്കുന്ന ഈ ചടങ്ങിന് ശേഷം ശ്രീ ജയകൃഷ്ണൻ ഉണ്ണിയുടെ സംഗീതാർച്ചനയുംഉണ്ടായിരിക്കുന്നതാണ്. തുടർച്ചയായ ഒൻപതു ദിവസങ്ങളിൽ വൈകിട്ടു 6 മണി മുതൽ രാത്രി10 മണി വരെയാകും സംഗീതാർച്ചന നടക്കുക. ഭാരതത്തിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നുമുള്ള അഞ്ഞൂറോളം കലാകാരന്മാരാണ് സംഗീതാർച്ചനയിൽ പങ്കെടുക്കുക. തിരുവനന്തപുരം നവരാത്രി സംഗീതോത്സവത്തിന്റെ അതെ മാതൃകയിൽ തന്നെയാണ്ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവം സംഘടിപ്പിക്കുന്നത്. മഹാരാജാവ്‌സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ നവരാത്രി കൃതി സമർപ്പണം സംഗീതോത്സവത്തിന്റെ മുഖ്യആകർഷണമാണ്. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ സി രഘുനാഥ്, കമുകറശ്രീലേഖ, മനോജ് നെല്ലിക്കൽ, ്രവിദ്യലക്ഷ്മി അയ്യർ, ഹംസഗായത്രിശിവകുമാർ, കുരീപ്പുഴ നന്ദകുമാർ, മീര ഹരി എന്നിവർ നടത്തുന്ന സംഗീതാർച്ചനഉണ്ടായിരിക്കുന്നതാണ്. അവസാന ദിവസ
ഏഴാമത് ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവത്തിനു ഇന്ന് തിരി തെളിയും.ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണിക്കാണ് ഉത്ഘാടനംനിർവഹിക്കപ്പെടുക. സംഗീത രംഗത്തെ പ്രമുഖർ, ഏകതയുടെ ഭാരവാഹികൾ എന്നിവർഅണിനിരക്കുന്ന ഈ ചടങ്ങിന് ശേഷം ശ്രീ ജയകൃഷ്ണൻ ഉണ്ണിയുടെ സംഗീതാർച്ചനയുംഉണ്ടായിരിക്കുന്നതാണ്. തുടർച്ചയായ ഒൻപതു ദിവസങ്ങളിൽ വൈകിട്ടു 6 മണി മുതൽ രാത്രി10 മണി വരെയാകും സംഗീതാർച്ചന നടക്കുക. ഭാരതത്തിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നുമുള്ള അഞ്ഞൂറോളം കലാകാരന്മാരാണ് സംഗീതാർച്ചനയിൽ പങ്കെടുക്കുക.
തിരുവനന്തപുരം നവരാത്രി സംഗീതോത്സവത്തിന്റെ അതെ മാതൃകയിൽ തന്നെയാണ്ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവം സംഘടിപ്പിക്കുന്നത്. മഹാരാജാവ്‌സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ നവരാത്രി കൃതി സമർപ്പണം സംഗീതോത്സവത്തിന്റെ മുഖ്യആകർഷണമാണ്. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ സി രഘുനാഥ്, കമുകറശ്രീലേഖ, മനോജ് നെല്ലിക്കൽ, ്രവിദ്യലക്ഷ്മി അയ്യർ, ഹംസഗായത്രിശിവകുമാർ, കുരീപ്പുഴ നന്ദകുമാർ, മീര ഹരി എന്നിവർ നടത്തുന്ന സംഗീതാർച്ചനഉണ്ടായിരിക്കുന്നതാണ്. അവസാന ദിവസമായ ഒക്ടോബർ 18 നു ഏകതാ പ്രവാസി ഭാരതീയപുരസ്‌കാര ജേതാവായ ശങ്കരൻ നമ്പൂതിരിയുടെ സംഗീതാർച്ചനയോടു കൂടിസംഗീതോത്സവത്തിനു വിരാമമാകും.
വിജയദശമി നാളിൽ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനാൽ പരിപാവനമായവേദിയിൽ വിദ്യാരംഭചടങ്ങുകൾ നടക്കുന്നതാണ്. പത്മശ്രീ ലക്ഷ്മികുട്ടിയമ്മ (വനമുത്തശ്ശി,വിഷചികിത്സയിൽ അഗ്രഗണ്യ )Dr. സതീഷ് കൃഷ്ണ (അൽ ഖാസ്മി ഹോസ്പിറ്റൽന്യൂറോസർജറി വിഭാഗം മേധാവി ), നീര രവീന്ദ്രൻ (ഹെഡ്‌മിസ്ട്രസ് പ്രോഗ്രസ്സിവ് സ്‌കൂൾ)മുരളി മംഗലത്ത് ( അൽ അമീർ) സ്‌കൂൾ മലയാള വിഭാഗം,എഴുത്തുകാരൻ ) രാജീവന്മാഷ് (ഷാർജ ഇന്ത്യൻ സ്‌കൂൾ )പ്രൊഫസർ അനന്ത നാരായണബാബു എന്നിങ്ങനെ പ്രമുഖർനയിക്കുന്ന വിദ്യാരംഭം രാവിലെ 5. 30 മുതൽ 10. 30 വരെ നടക്കുന്നതാണ്.
സംഗീതത്തിൽ വിദ്യാരംഭം നടത്തേണ്ടവർക്ക് ഏകതാ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ചശങ്കരൻ നമ്പൂതിരി, പ്രശസ്ത വയലിനിസ്‌റ് ഈശ്വര വർമ്മ, കൂടാതെ യു എ ഇ ലെപ്രഗത്ഭരായ സംഗീത അദ്ധ്യാപകരും നയിക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാവുന്നതാണ്.
സംഗീതോത്സവത്തിന്റെ ആചാര്യ സ്ഥാനത്തു നിലകൊള്ളുവാൻ ഈശ്വരവർമയും കുഴൽമന്ദം രാമകൃഷ്ണനും തീരുമാനിച്ചിരിക്കുന്നു.ലോകപ്രശസ്ത മൃദംഗവിദ്വാനും ഗിന്നസ് അവാർഡ് ജേതാവുമായDr.കുഴൽമന്ദം രാമകൃഷ്ണൻ കഴിഞ്ഞ 36 വർഷമായി കലാരംഗത്തെ
നിറസാന്നിധ്യമാണ്. പിതാവ് കുഴൽമന്ദം ഗോപാലകൃഷ്ണ അയ്യർതന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ഗുരു. വിദ്യാർത്ഥി ആയിരിക്കെതന്നെ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റിതലങ്ങളിലും നേടിയ ഒന്നാം സ്ഥാനത്തിൽ തുടങ്ങിയ മൃദംഗ സപര്യ ഇന്ന്
ആകാശവാണി -ദൂരദർശൻ നൽകുന്ന ഉന്നത ബഹുമതിയായ എ ടോപ്
ഗ്രേഡ് നേട്ടവുമായി തുടരുന്നു.
കേരളസംഗീത നാടക അക്കാദമിഅവാർഡ്, കലാശ്രീ, മൃദംഗവാദ്യ കലാതിലകം, ഹ്യൂമൻ വണ്ടർ തുടങ്ങിനിരവധി അംഗീകാരങ്ങൾ, 2009 ഇൽ 21 ദിവസത്തെ തുടർച്ചയായമൃദംഗവാദനം നടത്തി കരസ്ഥമാക്കിയ 501മണിക്കൂർ ഗിന്നസ് റെക്കോർഡ്‌സോളോ കോൺസെർട് വിഭാഗത്തിൽ നിലവിലുള്ള ലോകറെക്കോർഡാണ്. 2015 ഇൽ ലണ്ടൻ ആസ്ഥാനമായ വേൾഡ് റെക്കോർഡ്യൂണിവേഴ്‌സിറ്റിയുടെ ഹോണോറോറി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹം
രൂപകൽപന ചെയ്ത മൃദു, സദ്മൃദംഗം എന്നിവ മൃദംഗ കലയ്ക്കുള്ളസംഭാവനകളാണ്.
പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈസംഗീതോത്സവത്തിൽ മൃദംഗ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കുഴൽമന്ദം രാമകൃഷ്ണൻ ഇപ്പോൾ കേരള സംഗീത നാടകഅക്കാഡമിയുടെ ഭരണസമിതി അംഗം കൂടിയാണ്.വയലിനിലെ വളരെ പ്രഗത്ഭനായ ഒരു വ്യക്തിത്വം ആണ് S. ഈശ്വരവർമ്മ. 1952 ഇൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്നഇദ്ദേഹം പിതാവിൽ നിന്ന് തന്നെയാണ് ശാസ്ത്രീയ സംഗീതംസ്വായത്തമാക്കിയത്. പിന്നീട് B. ശശികുമാറിന്റെയും N. S.നാരായണ സ്വാമിയുടെയും കീഴിൽ സംഗീത പഠനം തുടർന്നു. സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണവും ഗാനപ്രവീണയുംഉന്നത വിജയം കൈവരിച്ച ശേഷം ഭാരത സർക്കാരിന്റെ കൾച്ചറൽസ്‌കോളർഷിപ്പും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ചെമ്പൈ
മെമോറിയൽ ഗവണ്മെന്റ് മ്യൂസിക് കോളേജിൽ വയലിൻ വിഭാഗത്തിൽ
അദ്ധ്യാപകനായി. സ്വാതി തിരുനാൾ സംഗീത കോളേജിലും, ആർ എൽ
വി മ്യൂസിക് കോളേജിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ശിഷ്യഗണങ്ങളാൽ വളരെ സമ്പന്നനായ ഒരു വ്യക്തിത്വം കൂടിയാണദ്ദേഹം.AIR തിരുവനന്തപുരത്തു ഗസ്റ്റ് ആർട്ടിസ്‌റ് ആയും അദ്ദേഹം കലാവിരുന്നൊരുക്കാറുണ്ട്. വിദേശ രാജ്യങ്ങളായ അമേരിക്ക, വിർജീനിയ,
ന്യൂയോർക്, വാഷിങ്ടൺ എന്നിവിടങ്ങളിൽ വയലിൻ കച്ചേരി നടത്തിയഅദ്ദേഹം ഒരു ബഹുമുഖപ്രതിഭയാണ്. നാദഭൂഷണം, മധുരഗാനസുധ,ഗുരുപൂജ പുരസ്‌കാരം, സംഗീത സപര്യ പുരസ്‌കാരം, തുളസീ വനപുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ
തേടിയെത്തി.
കലാരംഗത്തെ വിചക്ഷണന്മാരെ തന്നെ ആചാര്യസ്ഥാനത്തു ലഭിച്ചത് ഏകതാ നവരാത്രി bസംഗീതോത്സവത്തിന്റെ മാറ്റു കൂട്ടുന്നു.സംഗീതത്തിന്റെ അനന്തമായ വഴികളിലൂടെ നയിക്കാൻ പ്രാപ്തിയുള്ള കർമ്മസാരഥികൾതന്നെയാണ് ഇവരെന്ന് നമുക്ക് ഉറപ്പിച്ചു
പറയാം.