- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഏകത നടത്തിവരുന്ന നവരാത്രി മണ്ഡപം സംഗീതോത്സവം ഒക്ടോബർ 10 മുതൽ
ഏകത എല്ലാവർഷവും നടത്തി വരുന്ന 'നവരാത്രി മണ്ഡപം സംഗീതോത്സവം' തുടർച്ചയായ ഏഴാം വർഷം, 2018 ഒക്ടോബർ മാസം 10 -ആം തീയതി മുതൽ 18-ആം തീയതി വരെ, ഷാർജ ഗോൾഡ് സെന്ററിന് സമീപമുള്ള അൽ റയാൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഒക്ടോബർ മാസം 19- നു വിജയദശമി ദിവസം വിദ്യാരംഭത്തോട് കൂടി ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനു പരിസമാപ്തി ആകുന്നതാണ്. എല്ലാവർഷത്തെയും പോലെ സംഗീത അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കൂടാതെ എല്ലാ സംഗീത പ്രേമികൾക്കും, ആസ്വാദകർക്കും സംഗീതാർച്ചന നടത്തുവാനും, ദിവ്യസംഗീതം ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിൽ ലഭിക്കുക. കൂടാതെ സംഗീത വിദ്യാർത്ഥികൾക്ക് അരങ്ങേറ്റം നടത്തുന്നതിനുള്ള അവസരവും, ദൈവീകമായ ഈ നവരാത്രി സായാഹ്നങ്ങളിൽ ലഭിക്കുന്നതാണ്. ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം 2018 സംഗീതാർച്ചനക്കായി രെജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം (സെപ്റ്റംബർ ) 20-ആം തീയതി വരെ നീട്ടിയിട്ടുള്ള വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു. ഇതിനായി താഴെ കാണുന്ന
ഏകത എല്ലാവർഷവും നടത്തി വരുന്ന 'നവരാത്രി മണ്ഡപം സംഗീതോത്സവം' തുടർച്ചയായ ഏഴാം വർഷം, 2018 ഒക്ടോബർ മാസം 10 -ആം തീയതി മുതൽ 18-ആം തീയതി വരെ, ഷാർജ ഗോൾഡ് സെന്ററിന് സമീപമുള്ള അൽ റയാൻ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഒക്ടോബർ മാസം 19- നു വിജയദശമി ദിവസം വിദ്യാരംഭത്തോട് കൂടി ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനു പരിസമാപ്തി ആകുന്നതാണ്.
എല്ലാവർഷത്തെയും പോലെ സംഗീത അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കൂടാതെ എല്ലാ സംഗീത പ്രേമികൾക്കും, ആസ്വാദകർക്കും സംഗീതാർച്ചന നടത്തുവാനും, ദിവ്യസംഗീതം ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിൽ ലഭിക്കുക. കൂടാതെ സംഗീത വിദ്യാർത്ഥികൾക്ക് അരങ്ങേറ്റം നടത്തുന്നതിനുള്ള അവസരവും, ദൈവീകമായ ഈ നവരാത്രി സായാഹ്നങ്ങളിൽ ലഭിക്കുന്നതാണ്.
ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം 2018 സംഗീതാർച്ചനക്കായി രെജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം (സെപ്റ്റംബർ ) 20-ആം തീയതി വരെ നീട്ടിയിട്ടുള്ള വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു. ഇതിനായി താഴെ കാണുന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷനുള്ള ഗൂഗിൾ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
രെജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 050-968 9182 / 055-557 6631