- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം ശങ്കരൻ നമ്പൂതിരിക്ക്; ഏകതാ സംഗീതോത്സവം പത്തുമുതൽ
ഈ വർഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരിക്ക്. ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അന്പതിനായിരത്തൊന്നു രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായാതായി ഏകതാ ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയിൽ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏക സംഗീത മഹോത്സവം ആണ് ഷാർജ ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം. തുടർച്ചയായി ഏഴാം വര്ഷം നടക്കുന്ന സംഗീതമഹോത്സവം ഈ മാസം പത്തിന് ആരംഭിക്കും. പത്തൊൻപതാം തീയതി വിജയദശമി നാളിൽ നടക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പ്രമുഖ ആചാര്യന്മാർ ആചാര്യസ്ഥാനം അലങ്കരിക്കും. വിജയദശമി - എഴുത്തിനിരുത്തൽ ചടങ്ങിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഒൻപതു ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെ സംഗീതാർച്ചന നടക്കും. ഇന്ത്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറോള
ഈ വർഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരിക്ക്. ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അന്പതിനായിരത്തൊന്നു രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഏഴാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായാതായി ഏകതാ ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയിൽ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏക സംഗീത മഹോത്സവം ആണ് ഷാർജ ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവം. തുടർച്ചയായി ഏഴാം വര്ഷം നടക്കുന്ന സംഗീതമഹോത്സവം ഈ മാസം പത്തിന് ആരംഭിക്കും. പത്തൊൻപതാം തീയതി വിജയദശമി നാളിൽ നടക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പ്രമുഖ ആചാര്യന്മാർ ആചാര്യസ്ഥാനം അലങ്കരിക്കും. വിജയദശമി - എഴുത്തിനിരുത്തൽ ചടങ്ങിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഒൻപതു ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെ സംഗീതാർച്ചന നടക്കും. ഇന്ത്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാർ സംഗീതാർച്ചനയിൽ പങ്കെടുക്കും. ഓരോ ദിവസവും നാല് വിഭാഗങ്ങളിൽ ആയാണ് സംഗീതാർച്ചന. അരങ്ങേറ്റം, പ്രതിഭ, വിദ്വാൻ/ വിദുഷി, ആചാര്യൻ/ ആചാര്യ എന്നീ വിഭാഗങ്ങളിൽ സംഗീത പരിപാടി നടക്കും. ഓരോ ദിവസവും, സ്വാതി തിരുനാൾ വിരചിതമായ ഒൻപതു നവരാത്രി കൃതികൾ പാടി സമർപ്പിക്കും. ശങ്കരാഭരണം, കല്യാണി, സാവേരി, തോടി, ഭൈരവി, പന്തുവരാലി, ശുദ്ധസാവേരി, നാട്ടകുറിഞ്ഞി, ആരഭി എന്നീ രാഗങ്ങളിൽ ആണ് സ്വാതിതിരുനാൾ കൃതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പക്കമേളത്തിൽ കേരളത്തിൽ നിന്നുൾപ്പടെയുള്ള പ്രമുഖ കലാകാരന്മാർ ആണ് സംഗീതപരിപാടികളിൽ അണിനിരക്കുന്നത്. ഓരോ ദിവസവും അഞ്ഞൂറിലേറെ സംഗീതാസ്വാദകരെയാണ് ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.
വിജയദശമി - വിദ്യാരംഭം
ഒക്ടോബർ പതിനെട്ടിന് ഏകത ഒരുക്കുന്ന വിജയദശമി - വിദ്യാരംഭം ചടങ്ങുകൾ ഷാർജ റെയ്ന ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഈ വർഷത്തെ എഴുത്തിനിരുത്തൽ ചടങ്ങുകളുടെ മുഖ്യ ആചാര്യ സ്ഥാനം അലങ്കരിക്കും. സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരി, ഡോ സതീഷ് കൃഷ്ണ, ഈശ്വര വർമ, നീര ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഏകത
ഷാർജ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയാണ് ഏകതാ. ആയായിരത്തിലേറെ കുടുംബങ്ങൾ ഏകതയുമായി സഹകരിക്കുന്നു. സാമൂഹ്യ, സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക. ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് സേവന പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് ഏകതയുടെ മുഖ്യ ലക്ഷ്യങ്ങൾ. കഴിഞ്ഞ രണ്ടു വര്ഷങ്ങളിലെ അന്താരാഷ്ട്ര യോഗാ ദിന പരിപാടികൾ ഷാർജയിൽ സംഘടിപ്പിച്ചത് ഏകതാ ആണ്. വിഷുവിസ്മയം, നവരാത്രി സംഗീതോത്സവം എന്നിവയാണ് ഏകതയുടെ മുഖ്യ സാംസ്‌കാരിക പരിപാടികൾ. എല്ലാ മാസവും ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ രക്തദാന ക്യാമ്പുകളും ഏകതാ സംഘടിപ്പിക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ.
സജിത്ത് കുമാർ, ഏകതാ ഉപദേശക സമിതി അംഗം,
രാജീവ് കുമാർ, ഏകത പ്രസിഡന്റ്
പി കെ ബാബു, ഏകതാ സെക്രട്ടറി
വിനോദ് നമ്പ്യാർ, ഏകതാ ഖജാൻജി
ബിനോജ് , പ്രോഗ്രാം ജനറൽ കൺവീനർ