- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുഷ്ചിന്താഗതിക്കാരേ, അങ്ങനെയല്ല ശ്രീദേവി മരിച്ചത്; സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സർജറികളും പ്രായത്തെ തോൽപിക്കാൻ കഴിച്ച മരുന്നുകളും ഹൃദയാഘാതത്തിന് കാരണമായെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളെ തള്ളി ഏക്ത കപൂർ; ഈ മരണം ശ്രീദേവിയുടെ വിധിയാണ്; 'ഏറ്റവും ശക്തരായ വനിതകൾ ചിലപ്പോഴൊക്കെ ഏറ്റവും ദുർബല ഹൃദയത്തിന് ഉടമകളായിരിക്കും' എന്നും ഏക്ത
മുംബൈ: നടി ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിർത്താനും പ്രായത്തെ തോൽപ്പിക്കാൻ കഴിച്ച മരുന്നുകളുടെ അമിതമായ ഉപയോഗം മൂലമാണെന്ന സോഷ്യൽ മീഡയാ പ്രചരണങ്ങളിൽ രോഷം പൂണ്ട് ശ്രീദേവിയുടെ അടുത്ത സുഹൃത്തും ചലച്ചിത്ര-ടിവി നിർമ്മാതാവുമായ ഏക്ത കപൂർ. അത്തരം പ്രചരണങ്ങൾ ശരിയല്ലെന്ന് അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന 'ദുഷ്ചിന്താഗതിക്കാർക്കുള്ള' മറുപടിയെന്നു പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവർക്ക് ഹൃദയസ്തംഭനം വന്നേക്കാം എന്നാണ് ഏക്ത കുറിക്കുന്നത്. ഹീനമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്. തന്റെ ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. ശരീരത്തിൽ പലപ്പോഴായി നടത്തിയ സൗന്ദര്യ വർധക ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിനു കാരണമായതെന്ന ആക്ഷേപം സോഷ്യൽ മ
മുംബൈ: നടി ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിർത്താനും പ്രായത്തെ തോൽപ്പിക്കാൻ കഴിച്ച മരുന്നുകളുടെ അമിതമായ ഉപയോഗം മൂലമാണെന്ന സോഷ്യൽ മീഡയാ പ്രചരണങ്ങളിൽ രോഷം പൂണ്ട് ശ്രീദേവിയുടെ അടുത്ത സുഹൃത്തും ചലച്ചിത്ര-ടിവി നിർമ്മാതാവുമായ ഏക്ത കപൂർ. അത്തരം പ്രചരണങ്ങൾ ശരിയല്ലെന്ന് അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന 'ദുഷ്ചിന്താഗതിക്കാർക്കുള്ള' മറുപടിയെന്നു പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്.
ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവർക്ക് ഹൃദയസ്തംഭനം വന്നേക്കാം എന്നാണ് ഏക്ത കുറിക്കുന്നത്. ഹീനമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്. തന്റെ ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
ശരീരത്തിൽ പലപ്പോഴായി നടത്തിയ സൗന്ദര്യ വർധക ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിനു കാരണമായതെന്ന ആക്ഷേപം സോഷ്യൽ മീഡിയയിലാണ് സജീവമായിരുന്നത്. അവസാനമായി ശ്രീദേവി മൂക്കിൽ നടത്തിയ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിവാദങ്ങൾ. ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഏക്ത കപൂർ രംഗത്തെത്തിയത്. 'ഏറ്റവും ശക്തരായ വനിതകൾ ചിലപ്പോഴൊക്കെ ഏറ്റവും ദുർബല ഹൃദയത്തിന് ഉടമകളായിരിക്കും' എന്ന ട്വീറ്റും ശ്രീദേവിയുടെ മരണത്തിൽ അനുശോചിച്ച് ഏക്ത പോസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ദുബായ് എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ശേഷം പുലർച്ചെ രണ്ടിനു ഖിസൈസിസെ ദുബായ് പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോർട്ടം ചെയ്തു. ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണതാണോ, അതോ കുഴഞ്ഞു വീണതിനെത്തുടർന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണു പരിശോധിക്കുന്നത്. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും ശ്രീദേവിയ്‌ക്കൊപ്പമുണ്ടായിരുന്നു.
സൗന്ദര്യസംരക്ഷണത്തിനായി ചെയ്ത ശസ്ത്രക്രിയകളും മരുന്നുകളുമാണ് ഹൃദയാഘാതത്തിലേക്കും അതുവഴി ശ്രീദേവിയുടെ വേർപാടിലേക്കും വഴിവെച്ചത് എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിയാലി ഗാംഗുലി എഴുതിയ കുറിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമ ഉപയോക്താക്കളിൽ പലരും ഇത് ഷെയർ ചെയ്യുന്നത്.
'ശ്രീദേവിയുടെ അപ്രതീക്ഷിതമായ വേർപാടിൽ നാമെല്ലാവരും വിലപിക്കുമ്പോൾ മറന്നുപോകേണ്ടാത്ത ഒന്നുണ്ട്, അവർക്ക് ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നുള്ള കാര്യം. ഒരു നാൽപത് വയസ്സുള്ള, അമ്പത് വയസ്സുള്ള, അമ്പതിനേക്കാൾ അധികം പ്രായമുള്ള സ്ത്രീകളേക്കാൾ ചെറുപ്പമായിരിക്കാനും മെലിഞ്ഞിരിക്കാനും സമൂഹമാണ് അവരോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുള്ള തുടർച്ചയായ ശസ്ത്രക്രിയകൾ..
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അവളെ കാണുമ്പോൾ അവർ സുന്ദരിയായിരുന്നു. പക്ഷേ ചാന്ദ്‌നിയിൽ നാം കണ്ടിരുന്ന ശ്രീദേവിയുടെ ദുഃഖകരമായ ഒരു പതിപ്പായിരുന്നു അവർ. ഭാരം കുറയ്ക്കാനുള്ള, മുഖത്ത് ചുളിവുകൾ വീഴ്‌ത്താതിരിക്കാനുള്ള, സമ്മർദം, അതിന് വേണ്ടി തെക്കൻ കാലിഫോർണിയയിൽ തുടർച്ചയായി ക്ലിനിക് സന്ദർശനങ്ങൾ നടത്തി. എന്റെ ഒരു സുഹൃത്ത് ദിപൻവിത ബസു ഇന്ന് രാവിലെ ഒരു കുറിപ്പ് എഴുതിയിരുന്നു,..ഫാഷനിലും ഒരു മീ ടൂ മൂവ്‌മെന്റ് ഒരു നോട്ട്‌സൈസ് സീറോ മൂവ്‌മെന്റ് വേണമോ എന്ന്. പിതൃദായക്രമം അടിച്ചേൽപ്പിക്കുന്ന ഭാരങ്ങൾ ശ്രദേവിയെയും ബാധിച്ചിരുന്നു.അവരെ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഭർത്താവും ഇക്കാര്യത്തിൽ ഇടപെട്ടതായി കാണുന്നില്ല.
അവർ ഒരിക്കലും അവരുടെ സ്വന്തം സൗന്ദര്യത്തിൽ വിശ്വസിച്ചില്ല. അവളെ ഒരുക്കാൻ വരുന്നവർക്ക് മുന്നിൽ അതിന് തയ്യാറായി നിന്നുകൊടുത്തു. അവൾക്ക് അവളോട് യാതൊരുതരത്തിലുള്ള സ്‌നേഹവുമുണ്ടായിരുന്നില്ല. സ്വന്തം അധരങ്ങൾ അവർക്ക് തികഞ്ഞതായി തോന്നിയില്ല, മുഖം നല്ലതായിരുന്നില്ല, ഏതു ഫാഷനിലുള്ള വസ്ത്രവും അവർക്ക് ധരിക്കാൻ പാകമാകുന്ന തരത്തിൽ രക്തവും മാംസവും അവളിൽ നിന്ന് വലിച്ചൂറ്റി. അതാണ് ഒരു ജീവിതത്തിന്റെ ഏറ്റവും ദുഃഖകരമായ അവസ്ഥ, ഇതിനേക്കാൾ നന്നായി അവർക്ക് ജീവിക്കാനാകുമായിരുന്നു, അവർക്ക് വേണ്ടി മാത്രമല്ല, അവരുടെ മക്കൾക്ക് വേണ്ടി കൂടി..എന്തൊരു ഭീകരമായ പാരമ്പര്യമാണ് അവരുടെ പെൺകുട്ടികൾക്ക് പകർന്നുകിട്ടിയിരിക്കുന്നത്.'
ശ്രീദേവിയെ പോലൊരു താരത്തിന് സാധാരണ ജീവിതം ജീവിക്കുക ബുദ്ധിമുട്ടേറിയതായിരുന്നു.ആരാധകലക്ഷങ്ങളുടെ കണ്ണുകളെ തോൽപിക്കുക അസാധ്യം. സിനിമയിൽ അധികം സജീവമായിരുന്നില്ലെങ്കിലും ക്യാമറക്കണ്ണുകൾ എക്കാലവും അവരെ പിന്തുടർന്നു.എവിടെ തിരിഞ്ഞാലും പിന്തുടരുന്ന കണ്ണുകൾ ഉള്ളപ്പോൾ എങ്ങനെ മുഖത്ത് ചുളിവുകൾ വീഴാൻ അനുവദിക്കും.തന്റെ പ്രതിഭയെയും വൃക്തിത്വത്തേക്കാളും അവർ ഒരുപക്ഷേ പ്രാധാന്യം കൽപിച്ചത് സൗന്ദര്യത്തിനാവാം. അഭിനയം ഉപേക്ഷിച്ചപ്പോഴും സൗന്ദര്യം കൈവിടുന്നതിൽ അവർ വിശ്വസിച്ചില്ല.
ഈ ഇമേജ് നിലനിർത്താനുള്ള കടുത്ത സമ്മർദ്ദത്തിലായിരുന്നു അവർ എല്ലായ്പോഴും.നിരവധി കോസ്മറ്റിക് ശസ്ത്രക്രിയകളും, മരുന്നുകളും അവർക്ക് പിന്തുടേണ്ടി വന്നതും അതുകൊണ്ടാവാം.ഡയറ്റിങ് , വ്യായാമപരിശീലനങ്ങൾ..അങ്ങനെ എന്തെല്ലാം? അവരുടെ സുഹൃത്തുക്കൾ പറയുന്നത് വിശ്വസിക്കാമെങ്കിൽ,അവർ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെയാണ് ജീവിച്ചത്. നോസ് ജോബ്, ബോടോക്സ,ലിപ് ഇൻജക്ഷൻ,ബ്രസ്റ്റ് ഓഗ്മന്റേഷൻ സർജറികൾ ശ്രീദേവി നടത്തിയിരുന്നു എന്നാണ് പ്രചരിക്കുന്നത്.മൂക്കിന്റെ ആകൃതി മാറ്റാനുള്ള അവരുടെ സർജറി വിജയമായെന്നും ഇല്ലെന്നും രണ്ടഭിപ്രായമുണ്ട്. തെറ്റായ സർജനെ തിരഞ്ഞെടുത്തത് മൂലം വിപരീതഫലമുണ്ടായെന്നും ചിലർ പറയുന്നു.
ലിപ് ഇൻജക്ഷനും പാളിപ്പോയെന്ന തരത്തിൽ സമീപകാലത്ത് വാർത്തകൾ വന്നിരുന്നു. അതിന്റെ ചിത്രങ്ങളും പ്രചരിച്ചു.54 പിന്നിട്ട ശ്രീദേവി മുഖത്തെ ചുളിവുകൾ മാറ്റാനുള്ള ബോടക്സ് ഇൻജക്ഷനും എടുത്തതായി വാർത്തകൾ വന്നു.എന്നാൽ ഇംഗ്ലീഷ് വിങ്‌ലീഷിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ താൻ പ്ലാസറ്റിക് സർജറികൾ നടത്തിയെന്ന ഗോസിപ്പുകളായി ശ്രീദേവി തള്ളിയിരുന്നു.