ഷാർജ: റയാൻ ഹോട്ടലിൽ നടക്കുന്ന ആറാമത് ഏകത നവരാത്രിമണ്ഡപ സംഗീതോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ മുതൽ നടന്ന സംഗീതാർച്ചനയിൽ 50-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 12-ലധികം സംഗീത പ്രതിഭകളും സംഗീതാർച്ചന നടത്തി. 

വൈകിട്ട് നടന്ന സംഗീതാർച്ചനകളിൽ കുമാരി ദേവിക സത്യജിത്ത് അരങ്ങേറ്റം
നടത്തി. മാസ്റ്റർ സൂര്യ മഹാദേവന്റെ സംഗീത പ്രതിഭ സംഗീതാർച്ചന നടന്നു. ടി കെ സന്തോഷ് കുമാർ വിദ്വാൻ സംഗീതാർച്ചന സമർപ്പിച്ചു.

രണ്ടാം ദിവസത്തെ പ്രധാന സംഗീത അർച്ചനയും മഹാരാജാ സ്വാതി തിരുന്നാൾ കൃതി
മൂന്നാം ദിവസമായ ശനിയാഴ്ച മണ്ഡപത്തിൽ നടക്കുന്ന പരിപാടികൾ: ഉച്ചയ്ക്ക് ഒന്നു മുതൽ വൈകീട്ട് 6 വരെ സംഗീത വിദ്യാർത്ഥികളുടെ സംഗീത അർച്ചന. വൈകീട്ട് 6.30 മുതൽ നടക്കുന്ന സംഗീത അർച്ചനകൾ ഇപ്രകാരം: അരങ്ങേറ്റം സംഗീതാർച്ചന: ശ്രേയ ജയരാജ്, സംഗീതപ്രതിഭാ സംഗീതാർച്ചന: ഹൃദ്യ ചെറിയപുറത്ത്, വിദുഷി സംഗീതാർച്ചന; മീര ഹരി

മൂന്നാം ദിവസത്തെ പ്രധാന സംഗീതാർച്ചനയും മഹാരാജാ സ്വാതി തിരുന്നാൾ കൃതി
സമർപ്പണവും സുരേഷ് കൊന്നിയൂർ. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന്റെ
സമാപനത്തിന്‌ശേഷം വിജയദശമി ദിവസം (ശനിയാഴ്ച) രാവിലെ 5:30 മുതൽ
10:30 വരെ വിദ്യാരംഭം(എഴുത്തിനിരുത്ത്) നടക്കുന്നതാണ്. മുൻ ISRO മേധാവി
പത്മവിഭൂഷൺ Dr .G മാധവൻ നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതാണ്. കൂടാതെ UAE
യിലെ പ്രമുഖ സാംസ്‌കാരികനായകന്മാരും അദ്ധ്യാപകരും കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നതാണ്.