മുംബൈ: വിവാദ വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഏക്താ കപൂർ. അവസരങ്ങൾക്കു വേണ്ടി എന്തു ചെയ്യാനും ചില നടിമാർ തയ്യാറാവുന്നുണ്ടെന്നും പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് ഏക്താ കപൂർ പറഞ്ഞത്.

കാസ്റ്റിങ് കൗച്ചിനെ കുറിച്ചു മാത്രമേ എല്ലാവരും കേട്ടിട്ടുള്ളു, എന്നാൽ ഇതിനൊരു മറുവശമുണ്ടെന്ന് ഏക്ത പറഞ്ഞു. ഇതിനെപ്പറ്റി കുടുതൽ വാർത്തകൾ പുറത്തു വരാറില്ല. എന്നാൽ ഇത്തരത്തിലുള്ള പല ഞെട്ടിപ്പിക്കുന്ന കഥകളും തനിക്ക് അറിയാമെന്നും ഏക്ത പറഞ്ഞു.

പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യം. ഇതിനു വേണ്ടി ലൈംഗികതയ്ക്ക് വഴങ്ങി കൊടുക്കാനും ഇവർ മടി കാണിക്കാറില്ലെന്നു ഏക്ത പറഞ്ഞു. ഇങ്ങനെ ഉള്ളവരെ താൻ കണ്ടിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.നടിമാർ പേരെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത്. കൂടുതലും പുതിയതായ ഫീൽഡി വരുന്ന നടിമാർക്കാണ് ഇത്തരത്തിലുള്ള പ്രവണതയുള്ളതെന്നും അത്തരക്കാരെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഏക്താ കപൂർ വെളിപ്പെടുത്തി.

നടിമാരെ വലവീശിപ്പിടിക്കുന്ന മഞ്ഞ കഥകൾ മാത്രമേ ബോളിവുഡിൽ നിന്ന് പുറത്തു വരുകയുള്ളു. അതിനു അപ്പുറമുള്ള സംഭവങ്ങൾ പുറം ലോകത്ത് എത്താറില്ല. മിക്കവാറും കഴിവുള്ള താരങ്ങളാണ് ഇത്തരത്തിൽ പോകുന്നതെന്നും നടൻ തുഷാർ കപൂറിന്റെ സഹോദരിയായ ഏക്ത വെളിപ്പെടുത്തി.