- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആറാമത് ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവം സമാപിച്ചു; ഇന്ന് ഏകതാ വിദ്യാരംഭവും എഴുത്തിനിരുത്തും
ഷാർജ: കഴിഞ്ഞ ഒൻപത് ദിവസമായി ഷാർജ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നുവരുന്ന ആറാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് സമാപനമായി. മഹാനവമി ദിനമായ ഇന്നലെ 32 ഇൽ പരം സംഗീതജ്ഞർ ചേർന്ന് സമർപ്പിച്ച സ്വാമി ത്യാഗരാജ പഞ്ചരത്‌ന കീർത്തന ആലാപനത്തിന് പ്രൊഫ. കുമാര കേരള വർമ്മ, രാഗരത്‌നം നെടുമങ്ങാട് ശിവാനന്ദൻ, കൃഷ്ണൻ നമ്പൂതിരി, ടി.വി.കെ. കമ്മത്ത് എന്നിവർ നേതൃത്വം നൽകി. വിജയദശമി ദിവസമായ ഇന്ന് രാവിലെ 5:30 മുതൽ 10:30 വരെ വിദ്യാരംഭം / എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്നതാണ്. ഐഎസ്ആർഒ മുൻ മേധാവി പത്മവിഭൂഷൺ ഡോ. ജി മാധവൻ നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. . പ്രശസ്ഥ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ പ്രൊഫ. കുമാര കേരള വർമ്മ, പ്രശസ്ത വയലിൻ വിദ്വാൻ രാഗരത്നം ശ്രി. നെടുമങ്ങാട് ശിവാനന്ദൻ, ഉണ്ണിക്കൃഷ്ണൻ നായർ-, (എമിരേറ്റ്‌സ് സ്‌കൂൾ ഷാർജ വൈസ് പ്രിൻസിപ്പാൾ, ഡോ: സതീഷ് (ന്യൂറോളജിസ്‌റ്, അൽ കസിമി ഹോസ്പിറ്റൽ ഷാർജ), രാജീവ് മാധവൻ, ഹെഡ് മാസ്റ്റർ, ഷാർജ ഇന്ത്യൻ സ്‌കൂൾ, പ്രൊഫ. ആനന്ദ നാരായൺ ബാബു (റിട്ടയേർ
ഷാർജ: കഴിഞ്ഞ ഒൻപത് ദിവസമായി ഷാർജ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നുവരുന്ന ആറാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് സമാപനമായി. മഹാനവമി ദിനമായ ഇന്നലെ 32 ഇൽ പരം സംഗീതജ്ഞർ ചേർന്ന് സമർപ്പിച്ച സ്വാമി ത്യാഗരാജ പഞ്ചരത്‌ന കീർത്തന ആലാപനത്തിന് പ്രൊഫ. കുമാര കേരള വർമ്മ, രാഗരത്‌നം നെടുമങ്ങാട് ശിവാനന്ദൻ, കൃഷ്ണൻ നമ്പൂതിരി, ടി.വി.കെ. കമ്മത്ത് എന്നിവർ നേതൃത്വം നൽകി.
വിജയദശമി ദിവസമായ ഇന്ന് രാവിലെ 5:30 മുതൽ 10:30 വരെ വിദ്യാരംഭം / എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്നതാണ്. ഐഎസ്ആർഒ മുൻ മേധാവി പത്മവിഭൂഷൺ ഡോ. ജി മാധവൻ നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. . പ്രശസ്ഥ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ പ്രൊഫ. കുമാര കേരള വർമ്മ, പ്രശസ്ത വയലിൻ വിദ്വാൻ രാഗരത്നം ശ്രി. നെടുമങ്ങാട് ശിവാനന്ദൻ, ഉണ്ണിക്കൃഷ്ണൻ നായർ-, (എമിരേറ്റ്‌സ് സ്‌കൂൾ ഷാർജ വൈസ് പ്രിൻസിപ്പാൾ, ഡോ: സതീഷ് (ന്യൂറോളജിസ്‌റ്, അൽ കസിമി ഹോസ്പിറ്റൽ ഷാർജ), രാജീവ് മാധവൻ, ഹെഡ് മാസ്റ്റർ, ഷാർജ ഇന്ത്യൻ സ്‌കൂൾ, പ്രൊഫ. ആനന്ദ നാരായൺ ബാബു (റിട്ടയേർഡ് പ്രൊഫസർ, അമൃത യൂണിവേഴ്‌സിറ്റി ) തുടങ്ങി സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രസിദ്ധരായ ആചാര്യന്മാർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.
സംഗീത അദ്ധ്യയന ആരംഭം കുറിക്കുന്നവർക്ക്, പ്രമുഖ സംഗീതജ്ഞരുടെ നേതൃത്വത്തിൽ അതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ സംബന്ധിച്ചിട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുക്കുന്നു:
കെ.എം. ജയകൃഷ്ണൻ - 050 9689182
സതീഷ് - 050 4778500