- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിനൊടുവിൽ എൽ ക്ലാസിക്കോ ഇന്ന്; കിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്ക് നേർ ഏറ്റ് മുട്ടുമ്പോൾ സാന്റിയാഗോ ബെർണാബുവിൽ തീപാറും; റയലിന് നിർണായകം
മാഡ്രിഡ്: ഫുട്ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടം ഇന്ന് നടക്കും. ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റ് മുട്ടുമ്പോൾ ആരാധകർ ആവേശത്തിലാണ്. റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർനാബുവിലാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുന്നത്. ലീഗിലെ അവസാന കളിയിൽ ഡിപോർട്ടീവോയെ എതിരില്ലാത്ത നാല് ഗോളുകൾത്തതിന്റെ ആവേശത്തിലാണ് ബാഴ്സലോണ്. ലീഗിൽ പോയിന്റ് പട്ടികയിൽ തലപ്പത്തു നിൽക്കുന്ന ബാഴ്സയേക്കാൾ 11 പോയിന്റ് പിന്നിലാണ് റയൽ ആദ്യ എട്ടു കളികളിൽ നിന്ന് ഒരേയൊരു ഗോൾ മാത്രം നേടിയ ക്രിസ്റ്റ്യാനോ അവസാന 7 മൽസരങ്ങളിൽ നിന്ന് 8 ഗോളുകൾ നടി.ബാഴ്സയ്ക്കെതിരായ എൽ ക്ലാസിക്കോയിൽ റയൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബൂദബിയിൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെ ചാംപ്യന്മാരാക്കിയ ശേഷം റൊണാൾഡോ പറഞ്ഞിരുന്നു. എന്നാൽ റയൽ മഡ്രിഡിമായുള്ള എൽക്ലാസിക്കോ കളിക്കാൻ സ്ട്രൈക്കർ പാകോ അൽകാസർ ഉണ്ടാവില
മാഡ്രിഡ്: ഫുട്ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടം ഇന്ന് നടക്കും. ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റ് മുട്ടുമ്പോൾ ആരാധകർ ആവേശത്തിലാണ്.
റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർനാബുവിലാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുന്നത്. ലീഗിലെ അവസാന കളിയിൽ ഡിപോർട്ടീവോയെ എതിരില്ലാത്ത നാല് ഗോളുകൾത്തതിന്റെ ആവേശത്തിലാണ് ബാഴ്സലോണ്. ലീഗിൽ പോയിന്റ് പട്ടികയിൽ തലപ്പത്തു നിൽക്കുന്ന ബാഴ്സയേക്കാൾ 11 പോയിന്റ് പിന്നിലാണ് റയൽ
ആദ്യ എട്ടു കളികളിൽ നിന്ന് ഒരേയൊരു ഗോൾ മാത്രം നേടിയ ക്രിസ്റ്റ്യാനോ അവസാന 7 മൽസരങ്ങളിൽ നിന്ന് 8 ഗോളുകൾ നടി.ബാഴ്സയ്ക്കെതിരായ എൽ ക്ലാസിക്കോയിൽ റയൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബൂദബിയിൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെ ചാംപ്യന്മാരാക്കിയ ശേഷം റൊണാൾഡോ പറഞ്ഞിരുന്നു.
എന്നാൽ റയൽ മഡ്രിഡിമായുള്ള എൽക്ലാസിക്കോ കളിക്കാൻ സ്ട്രൈക്കർ പാകോ അൽകാസർ ഉണ്ടാവില്ലെന്ന വ്യക്തമാതോടെ ആശങ്കയിലാണ് ബാഴ്‌സലോണ. കഴിഞ്ഞദിവസം ഡിപോർടീവോക്കെതിരായ ലാലിഗ മത്സരത്തിനിടെയാണ് അൽകാസറിനു പരിക്കേറ്റത്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിൽ തന്നെ ഇടതു കാലിലെ പേശികൾക്കു പരിക്കേറ്റു താരം പിന്മാറിയിരുന്നു.
ടീമിൽ സ്ഥിരസാന്നിധ്യമല്ലായിരുന്ന പാകോ അൽകാസർ ഒരിടവേളക്കു ശേഷം മികച്ച പ്രകടനം കാഴ്ച വച്ചാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ പെട്ടന്നുള്ള ഈ പരിക്ക് ബാഴ്സലോണയ്ക്കും അത് പോലെ തന്നെ അൽകാസറിനും പരിക്ക് വൻ തിരിച്ചടിയാണ്.
റഫീന്യ, ഡെലഫു എന്നിവർ നേരത്തെ പരിക്കിന്റെ പിടിയിലാണ്, അതിനോട് കൂടെ അൽക്കാസർ കൂടി പരിക്കേറ്റു പുറത്തു പോയത് ബാഴ്‌സയുടെ മുന്നേറ്റത്തിലെ പദ്ധതികൾക്കും തലവേദനയായിരിക്കും.എൽ ക്ലാസികോക്കു പുറമേ സെൽറ്റ വിഗോയുമായുള്ള കോപ ഡെൽ റേ മത്സരത്തിന്റെ ഇരു പാദങ്ങളും അൽകാസറിനു നഷ്ടമാകും. ജനുവരി ഏഴിനു ലെവന്റെക്കെതിരെയുള്ള ലാലിഗ മത്സരത്തിലേ താരം തിരിച്ചു വരൂ എന്ന് ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചു.
ചരിത്രത്തിൽ ആദ്യമായി എൽ ക്ലാസിക്കോ മലയാളം കമന്ററിയോടെ സംപ്രേഷണം ചെയ്യുന്നു എന്നപ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. സോണി-ടെൻ 1 ചാനലാണ് മലയാളം കമന്ററിയോടെ മത്സരം സംപ്രേഷണം ചെയ്യുന്നത്.
നടപ്പു സീസണിൽ റയലും ബാഴ്‌സയും ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു. അന്ന് 3-2ന് ബാഴ്‌സയ്ക്കായിരുന്നു വിജയം. അതിനു മുമ്ബ് 2016 ഡിസംബർ മൂന്നിനായിരുന്നു ഇവരുടെ മുഖാമുഖം. അന്ന് മത്സരം 11 ന് സമനിലയിൽ പിരിയുകയായിരുന്നു.