- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റയൽ മാഡ്രിഡിനെ പഞ്ഞിക്കിട്ട് ബാഴ്‌സലോണ; എൽ ക്ലാസിക്കോയിൽ കറ്റാലൻ വമ്പന്മാരോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട് റയൽ; ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്ത് ബാഴ്‌സലോണ
മാഡ്രിഡ്: കാത്തരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ചുവപ്പ് കാർഡിനും പെനാൽറ്റിക്കുമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവന്ന മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. മെസിയും കൂട്ടരും കളം നിറഞ്ഞു കളിച്ചപ്പോൾ റൊണാൾഡോയും സംഘവും നിഷ്പ്രഭരായി. മുന്നിൽ നിന്ന് പടനയിച്ച മെസി തന്നെയാണ് കറ്റാലൻ വമ്പന്മാർക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം അമ്പത്തിനാലാം മിനിറ്റിലാണ് സുവാരസ് ആദ്യം ലീഡ് നേടിയത്. റാക്കിറ്റിച്ച് പിൻനിരയിൽ നിന്ന് കൊണ്ടുവന്നുകൊടുത്ത പന്ത് സെർജോ റോബർട്ടോയാണ് സുവാരസിലെത്തിച്ചത്. സുവാരസിന് ലക്ഷ്യം പിഴച്ചതുമില്ല. ലീഡ് വഴങ്ങി പത്ത് മിനിറ്റ് കഴിയുംമുൻപേ റയലിന് അടുത്ത ആഘാതവും നേരിടേണ്ടിവന്നു. പന്ത് കൈകൊണ്ട തടഞ്ഞ കാർവാജലിന് ചുവപ്പ് കാർഡ് കാണിക്കാൻ ഒട്ടും മടിച്ചില്ല റഫറി. ഒരു പെനാൽറ്റിയും വിധിച്ചു. പെനാൽട്ടിയിലൂടെ മെസിയും വലകുലുക്കി. ഇഞ്ചുറി ടൈമിൽ വിദാൽ പട്ടിക തികച്ചതോടെ റയലിന്റെ പതനം പൂർത്തിയായി. എൽ ക്ലാസിക്കോയിലെ തകർപ്പൻ ജയത്തോട
മാഡ്രിഡ്: കാത്തരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ചുവപ്പ് കാർഡിനും പെനാൽറ്റിക്കുമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവന്ന മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. മെസിയും കൂട്ടരും കളം നിറഞ്ഞു കളിച്ചപ്പോൾ റൊണാൾഡോയും സംഘവും നിഷ്പ്രഭരായി.
മുന്നിൽ നിന്ന് പടനയിച്ച മെസി തന്നെയാണ് കറ്റാലൻ വമ്പന്മാർക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം അമ്പത്തിനാലാം മിനിറ്റിലാണ് സുവാരസ് ആദ്യം ലീഡ് നേടിയത്. റാക്കിറ്റിച്ച് പിൻനിരയിൽ നിന്ന് കൊണ്ടുവന്നുകൊടുത്ത പന്ത് സെർജോ റോബർട്ടോയാണ് സുവാരസിലെത്തിച്ചത്. സുവാരസിന് ലക്ഷ്യം പിഴച്ചതുമില്ല.
ലീഡ് വഴങ്ങി പത്ത് മിനിറ്റ് കഴിയുംമുൻപേ റയലിന് അടുത്ത ആഘാതവും നേരിടേണ്ടിവന്നു. പന്ത് കൈകൊണ്ട തടഞ്ഞ കാർവാജലിന് ചുവപ്പ് കാർഡ് കാണിക്കാൻ ഒട്ടും മടിച്ചില്ല റഫറി. ഒരു പെനാൽറ്റിയും വിധിച്ചു. പെനാൽട്ടിയിലൂടെ മെസിയും വലകുലുക്കി. ഇഞ്ചുറി ടൈമിൽ വിദാൽ പട്ടിക തികച്ചതോടെ റയലിന്റെ പതനം പൂർത്തിയായി.
എൽ ക്ലാസിക്കോയിലെ തകർപ്പൻ ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ബാഴ്‌സലോണ ഒരു പടി കൂടി അടുത്തിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ 9 പോയിന്റ് ലീഡ് നേടാൻ ബാഴ്‌സയ്ക്കായി.