കൊച്ചി: വയോജനങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ  അവബോധം വളർത്തുന്നതിനായി  അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വ്യദ്ധപരിചരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംരക്ഷണ ബോധവൽക്കരണം നടത്തി.

ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രശസ്ത ജെറിയാട്രിക്‌സ് ഡോ. സ്റ്റീവ് പോൾ വയോജന സംരക്ഷണനിയമങ്ങളെക്കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യകതെയെക്കുറിച്ച് സംസാരിച്ചു

പ്രായമായ മാതാപിതാക്കളെ പലകാരണങ്ങളും പറഞ്ഞ് ഇന്നു അമ്പലങ്ങളിലും മറ്റും തള്ളുന്ന സ്ഥിതി കേരളത്തിൽ അതിക്രമിച്ചിരിക്കുന്നു. പ്രായമായ വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഇന്നു നാൾക്കുനാൾ വർദ്ധിച്ചു വരുന്നു. ഇന്നു നമ്മൾ അഭിമുീകരിക്കുന്ന മുഖ്യപ്രശ്‌നം വ്യദ്ധജനങ്ങളെ അവഗണിക്കപ്പെടുന്നു എന്നതാണ്. മുതിർന്നവരോടുള്ള അവഗണനയുടെ വിവിധ വശങ്ങൾ എടുത്തുകാട്ടികൊണ്ട് സമൂഹത്തിൽ വയോജനങ്ങൾക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തണമെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു വയോധികരിൽ 30% ത്തോളം പേർ പീഡനത്തിനിരയാകുന്നു എന്നാണ് കണക്ക്. ഭൂരിഭാഗം പേരും ചൂഷണം പുറത്തു വെളിപ്പെടുത്തുവാൻ മടിക്കുന്നു. വയോജനങ്ങളിൽ പലർക്കും നിയമ സംരക്ഷണത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതും സാമ്പത്തിക പരിമിതികളും പ്രധാന കാരണമാണെന്നു വിദഗ്ദ്ധർ പറഞ്ഞു.

അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ, ഡോ. ഗണപതി റാവു, ജെറിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. പ്രിയ വിജയകുമാർ, ഡോ. രാഹുൽ ഉണ്ണിക്യഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി പോസ്റ്റർ പ്രദർശനവും നടത്തി