- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കീരപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; കോതമംഗലം പാലമറ്റം നിവാസികളെ കണ്ണീരിലാഴ്ത്തി എൽദോസിന്റെ വേർപാട്
കോതമംഗലം: കീരംപാറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലമറ്റം ഇടവിളായിൽ ജോയിയുടെ മകൻ എൽദോസ് ജോയിയാണ് മരിച്ചത്. എംടെക് ബിരുദധാരിയായ എൽദോസ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി പ്രവർത്തിച്ചു വരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ കോതമംഗലത്തെത്തി ,ഇവിടെ നിന്നും ബൈക്കിൽ വീട്ടിലേക്ക് പോകവേയാണ് എൽദോസ് അപകടത്തിൽപ്പെട്ടത്. കൊണ്ടിമറ്റം സെന്റ് പോൾസ് സണ്ടേസ്‌കൂൾ അദ്ധ്യാപകനായിരുന്നു. എൽദോസിന്റെ വേർപാട് ഗ്രാമവാസികളെ ഒന്നടങ്കം ദുഃഖിതരാക്കിയിരിക്കുകയാണ്. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 10ന് പുന്നേക്കാട് സെന്റ്.ജോർജ് ഗസ്തീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ സെമിത്തേരിയിൽ. മാതാവ് ലില്ലി വടക്കേ മുട്ടപ്പിള്ളിൽ കുടുംബാംഗമാണ്. എൽബിയാണ് സഹോദരി. എൽദോസിന്റെ മരണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കൊണ്ടിമറ്റം സെന്റ് പോൾസ് സണ്ടേസ്‌കൂൾ വാർഷീകാഘോഷം മാറ്റിവച്ചു.

കോതമംഗലം: കീരംപാറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലമറ്റം ഇടവിളായിൽ ജോയിയുടെ മകൻ എൽദോസ് ജോയിയാണ് മരിച്ചത്. എംടെക് ബിരുദധാരിയായ എൽദോസ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി പ്രവർത്തിച്ചു വരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് ബസ്സിൽ കോതമംഗലത്തെത്തി ,ഇവിടെ നിന്നും ബൈക്കിൽ വീട്ടിലേക്ക് പോകവേയാണ് എൽദോസ് അപകടത്തിൽപ്പെട്ടത്. കൊണ്ടിമറ്റം സെന്റ് പോൾസ് സണ്ടേസ്‌കൂൾ അദ്ധ്യാപകനായിരുന്നു.
എൽദോസിന്റെ വേർപാട് ഗ്രാമവാസികളെ ഒന്നടങ്കം ദുഃഖിതരാക്കിയിരിക്കുകയാണ്. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 10ന് പുന്നേക്കാട് സെന്റ്.ജോർജ് ഗസ്തീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ സെമിത്തേരിയിൽ. മാതാവ് ലില്ലി വടക്കേ മുട്ടപ്പിള്ളിൽ കുടുംബാംഗമാണ്. എൽബിയാണ് സഹോദരി. എൽദോസിന്റെ മരണത്തെ തുടർന്ന് നാളെ നടത്താനിരുന്ന കൊണ്ടിമറ്റം സെന്റ് പോൾസ് സണ്ടേസ്‌കൂൾ വാർഷീകാഘോഷം മാറ്റിവച്ചു.


