ബോസ്റ്റൺ: അഭയാർത്ഥികളുടെ അഭയകേന്ദ്രമായ, മാമലനാടിന്റെ അതിശ്രേഷ്ഠനായ കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്, ബോസ്റ്റൺ സെന്റ് ബേസിൽ പള്ളിയിൽ വച്ച് 'കബറിങ്കൽ എൽദോ ബാവ' എന്ന മ്യൂസിക് സി.ഡി. ഒക്‌ടോബർ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് എട്ടിന് അഭിവദ്യ മോർ തീത്തോസ് യൽദോസ് തിരുമേനി പ്രകാശനം ചെയ്യുന്നു.

യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റൺ സെന്റ് ബേസിൽ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ചാണ് സി.ഡി പ്രകാശനം ചെയ്യുന്നത്. ഒക്‌ടോബർ മൂന്ന്, നാല് തീയതികളിൽ പൂർവ്വാധികം ഭംഗിയായും ഭക്തിനിർഭരമായും ബോസ്റ്റണിൽ ആഘോഷിക്കുന്ന പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാവരേയും കതൃനാമത്തിൽ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി അറിയിച്ചു. ബാവയെ സ്തുതിച്ചുകൊണ്ട് തയാറാക്കിരിക്കുന്ന ഈ സിഡിയിലെ പത്ത് ഗാനങ്ങൾ പ്രശസ്ത ഗായകരായ ബിജു നാരായണൻ, കെസ്റ്റർ, വിൽസൺ പിറവം, ഗോപികാ ഉണ്ണി തുടങ്ങിയവർ ആലപിച്ചിരിക്കുന്നു.

കുര്യാക്കോസ് മണിയാറ്റുകുടിയിൽ രചിച്ചിരിക്കുന്ന ഗാനങ്ങൾ ശ്രുതിമധുരവും ദൈവീകസാന്നിധ്യ സംഗീതാരാധാനയുടെ ഊഷ്മളതയും പ്രദാനം ചെയ്യുന്ന സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത അദ്ധ്യാപകനായ തോമസ് വാരപ്പെട്ടിയാണ്. ഈ സി.ഡിയിലെ സുറിയാനി ലിറിക്‌സ് തയാറാക്കിയിരിക്കുന്നത് ഫാ. സാജു കീപ്പനശേരിയാണ്. സി.ഡിയുടെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ബോസ്റ്റൺ സെന്റ് ബേസിൽ പള്ളിക്ക് സ്വന്തമായി ആരാധനാലയം ലഭ്യമാക്കുന്നതിലേക്ക് വിനിയോഗിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും, സി.ഡി ലഭിക്കുന്നതിനും ബന്ധപ്പെടുക: ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി (വികാരി) 732 272 6966, ജെബിൻ മാത്യു (സെക്രട്ടറി) 603 548 0602, ബിനു ജോസഫ് (ട്രഷറർ) 978 947 0360. കുര്യാക്കോസ് മണിയാട്ടുകുടിയിൽ (വൈസ് പ്രസിഡന്റ്) 781 249 1934 അറിയിച്ചതാണിത്.