- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടാ എൽദോ.. നിന്നെ ശരിക്കും സിനിമേൽ എടുത്തെടാ..! എൽദോസ് കുന്നപ്പള്ളിയുടെ നിയമസഭയിലെ ഉറക്കവും ബെൽറാമിന്റെ തോണ്ടി വിളിയും ബിബിസിയിലും വാർത്തയായി: യുവ എംഎൽഎയ്ക്ക് രാജ്യന്തര പ്രശസ്തി നൽകിയത് ട്രോൾമഴ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎഎൽഎ എൽദേസ് കുന്നപ്പള്ളി എന്തായാലും രാജ്യാന്തര പ്രശസ്തനായി. സോഷ്യൽ മീഡിയയുടെ ട്രോളിംഗിന് ഇരയായത് തന്നെയാണ് എൽദോസിന് ഗുണകരമായത്. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ഉറങ്ങിപ്പോയതാണ് ട്രോളിംഗിന് ഇരയാകാൻ കാരണം. ഉറക്കത്തിനിടെ തൊട്ടടുത്തിരുന്ന വി.ടി. ബൽറാം വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം ഒരു മലയാളം പത്രത്തിലൂടെയാണ് പുറത്തുവന്നത്. തുടർന്ന് നവമാദ്ധ്യങ്ങൾ പതിവുപോലെ വിഷയം ഏറ്റെടുത്ത് എൽദോസിനെ ട്രോൾ മഴയിൽ കുളിപ്പിക്കുകയായിരുന്നു. എന്തായായും ഈ ട്രോൾമഴ കൊണ്ട് എൽദോയ്ക്ക് ഗുണം കിട്ടി. എൽദോയുടെ പ്രശസ്തി വന്നു വന്ന് ആഗോള മാദ്ധ്യമമായ ബിബിസിയിലുമെത്തി. ബിബിസിയുടെ ട്രെൻഡിങ് വിഭാഗത്തിലാണ് എൽദോസ് ഉറങ്ങുന്ന ചിത്രവും അതിന് വന്ന ട്രോളുകളുമടക്കം ഇന്ന് സ്ഥാനം പിടിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ എൽദോസ് കുന്നപ്പള്ളി ഗവർണറുടെ ദീർഘനേരം നീളുന്ന നയപ്രഖ്യാപനം നടക്കുമ്പോൾ ഉറങ്ങിയതും അതുകണ്ട് മറ്റൊരു സാമാജികനായ ബൽറാം വിളിച്ചുണർത്തുന്നതുമായ ചിത്രത്തെക്കുറിച്ച് ഇന്ത്യയിലെ നവമാദ്ധ്യ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎഎൽഎ എൽദേസ് കുന്നപ്പള്ളി എന്തായാലും രാജ്യാന്തര പ്രശസ്തനായി. സോഷ്യൽ മീഡിയയുടെ ട്രോളിംഗിന് ഇരയായത് തന്നെയാണ് എൽദോസിന് ഗുണകരമായത്. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ഉറങ്ങിപ്പോയതാണ് ട്രോളിംഗിന് ഇരയാകാൻ കാരണം. ഉറക്കത്തിനിടെ തൊട്ടടുത്തിരുന്ന വി.ടി. ബൽറാം വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം ഒരു മലയാളം പത്രത്തിലൂടെയാണ് പുറത്തുവന്നത്. തുടർന്ന് നവമാദ്ധ്യങ്ങൾ പതിവുപോലെ വിഷയം ഏറ്റെടുത്ത് എൽദോസിനെ ട്രോൾ മഴയിൽ കുളിപ്പിക്കുകയായിരുന്നു.
എന്തായായും ഈ ട്രോൾമഴ കൊണ്ട് എൽദോയ്ക്ക് ഗുണം കിട്ടി. എൽദോയുടെ പ്രശസ്തി വന്നു വന്ന് ആഗോള മാദ്ധ്യമമായ ബിബിസിയിലുമെത്തി. ബിബിസിയുടെ ട്രെൻഡിങ് വിഭാഗത്തിലാണ് എൽദോസ് ഉറങ്ങുന്ന ചിത്രവും അതിന് വന്ന ട്രോളുകളുമടക്കം ഇന്ന് സ്ഥാനം പിടിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ എൽദോസ് കുന്നപ്പള്ളി ഗവർണറുടെ ദീർഘനേരം നീളുന്ന നയപ്രഖ്യാപനം നടക്കുമ്പോൾ ഉറങ്ങിയതും അതുകണ്ട് മറ്റൊരു സാമാജികനായ ബൽറാം വിളിച്ചുണർത്തുന്നതുമായ ചിത്രത്തെക്കുറിച്ച് ഇന്ത്യയിലെ നവമാദ്ധ്യമങ്ങൾക്ക് ഒരുപാട് പറയാനുണ്ടെന്ന് വാർത്തയിൽ പറയുന്നു.
ഇന്ത്യൻ മാദ്ധ്യമങ്ങൾ എൽദോസിന്റെ ഉറക്കം വാർത്തയാക്കിയ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാർത്ത നൽകിയിരിക്കുന്നത്. എൽദോസും ബൽറാമും ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണങ്ങളും ബിബിസി നൽകിയിട്ടുണ്ട്. എൽദോസ് ഉറങ്ങുന്ന ചിത്രത്തിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ധനകാര്യ മന്ത്രി കെ.എം മാണി, പിസി ജോർജ്, ആര്യാടൻ മുഹമ്മദ്, അബ്ദു റബ്ബ് തുടങ്ങിയവർ ഉറങ്ങുന്ന ചിത്രവും നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് പാർലിമെന്റിൽ സാമാജികർ ഉറങ്ങുന്ന ചിത്രവും വാർത്തയിലുണ്ട്.