- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി എൽദോസ് പോൾ; ട്രിപ്പിൾ ജംപിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമായി
കോതമംഗലം: അമേരിക്കയിലെ ഓറിഗണിലെ യൂജീനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി എൽദോസ് പോൾ. ഇന്ത്യൻ കായിക ചരിത്രത്തിൽ ട്രിപ്പിൾ ജംപിൽ ലോക അത് ലറ്റിക്‌സിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമാണ് എൽദോസ് പോൾ. 16.68 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ഞായറാഴ്ചയാണ് ഫൈനൽ. അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന ഒമ്പത് മലയാളികളിലൊരളാണ് ഈ താരം.
അതിൽ ട്രിപ്പിൾ ജംപിൽ 3 ഇന്ത്യൻ തരങ്ങളാണ് മത്സരിച്ചത്. മലയാളി താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, തമിഴ്‌നാട് സ്വദേശിയായ പ്രവീൺ ചിത്രവേൽ എന്നിവരാണവർ. ഇന്ന് രാവിലെയായിരുന്നു യോഗ്യത മത്സരം.എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ കോതമംഗലം എം എ. കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരും.2015 ലാണ് എൽദോസ് കോതമംഗലം എം. എ. കോളേജിൽ ഡിഗ്രിക്ക് പ്രവേശിക്കുന്നത്. എം. എ. കോളേജിലെ മുൻ കായിക അദ്ധ്യാപകൻ ഡോ. മാത്യൂസ് ജേക്കബിന്റെ നിർദേശ പ്രകാരമാണ്അത്.
അദ്ദേഹം വേണ്ട പ്രോത്സാഹനങ്ങൾ നൽകി.ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും, രണ്ടുവ്യാഴവട്ടം എം. എ. കോളേജിന്റെ പരിശീലകനുമായ ടി. പി ഔസെഫ് ആയിരിന്നു എൽദോസ് പോളിന്റെ കോളേജിലെ പരിശീലകൻ.എം. എ. കോളേജിലെ പരിശീലന കളരി എൽദോസ് എന്ന കായിക പ്രതിഭയെ അന്തർ ദേശീയ താരമാക്കി മാറ്റി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ ഇന്ത്യൻ നേവിയിൽ സെലക്ഷനും ലഭിച്ചു.
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഈ മാസം 28-ന് തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിലും എൽദോസ് ഇന്ത്യയുടെ പ്രതീക്ഷയാണ്. 2008-ൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക അത്‌ലറ്റിക്മീറ്റിൽ ഇന്ത്യ യുടെ ഏക മെഡൽ. കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെ മകനാണ് ട്രിപ്പിൾ ജംപിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് യോഗ്യത നേടിയ എൽദോസ്.എം. എ. കോളേജിന്റെ പേര് ലോക കായിക ഭൂപടത്തിൽ എഴുതി ചേർത്ത എൽദോസ് പോളിനു എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് വിജയാശംസകൾ നേർന്നു.
മറുനാടന് മലയാളി ലേഖകന്.