പാരീസ്: ഫ്രാൻസിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്‌ക്കൊപ്പം എലനോർ ചുഴലിക്കാറ്റ് ആഞ്ഞു വീശുന്നു. ചുഴലിക്കാറ്റിൽപ്പെട്ട് ഒരാൾ മരിച്ചെന്നാണ് വിവരം. 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രാൻസ് അഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദികൾ കരകവിഞ്ഞൊഴുകുകയാണെുന്നും വിവരങ്ങളുണ്ട്..

110,000ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. 21വയസുകാരനാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരിൽ നാലു പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.