- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മിസ്സിസിപ്പി സെനറ്റ് സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം; റൺ ഓഫ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് സിൽഡി ഹൈഡ് സ്മിത്ത്
മിസ്സിസിപ്പി: നവംബർ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മിസ്സിസിപ്പിയിൽ നിന്നും യു എസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നവംബർ 27 ന് നടന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സിൽഡി ഹൈഡ് സ്മിത്തിന് (59) വൻ വിജയം. നവംബർ 27ന് 95 % വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് 54.3% വോട്ടുകൾ ലഭിച്ചപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർത്ഥി മൈക്ക് എപ്സിക്ക് 45.7% വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.ഈ വർഷം ആദ്യം റിട്ടർ ചെയ്ത താഡ് കോക്ക്റിൻ പകരം താൽക്കാലികമായി സെനറ്ററായി നോമിനേറ്റ് ചെയ്തതായിരുന്നു ഹൈഡ് സ്മിത്തിനെ. റിപ്പബ്ലിക്കനാണ് ഈ സെനറ്റ് സീറ്റ് കൈവശം വച്ചിരുന്നത്. 1982 ന് ശേഷം സീറ്റ് വീണ്ടെടുക്കാം എന്ന ശുഭ പ്രതീക്ഷയായിരുന്നു മൈക്ക് എപ്സിയുടെ പരാജയത്തിലൂടെ ഡമോക്രാറ്റിക്ക് പാർട്ടിക്ക് നഷ്ടമായത്. 2016 ൽ 18 പോയിന്റ് വിജയമാണ് ഇവിടെ ട്രംമ്പിന് ലഭിച്ചിരുന്നത്.ഇതോടെ യു എസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53, ഡമോക്രാറ്റിക്കിന് 47 സീ
മിസ്സിസിപ്പി: നവംബർ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മിസ്സിസിപ്പിയിൽ നിന്നും യു എസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നവംബർ 27 ന് നടന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സിൽഡി ഹൈഡ് സ്മിത്തിന് (59) വൻ വിജയം.
നവംബർ 27ന് 95 % വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് 54.3% വോട്ടുകൾ ലഭിച്ചപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർത്ഥി മൈക്ക് എപ്സിക്ക് 45.7% വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.ഈ വർഷം ആദ്യം റിട്ടർ ചെയ്ത താഡ് കോക്ക്റിൻ പകരം താൽക്കാലികമായി സെനറ്ററായി നോമിനേറ്റ് ചെയ്തതായിരുന്നു ഹൈഡ് സ്മിത്തിനെ. റിപ്പബ്ലിക്കനാണ് ഈ സെനറ്റ് സീറ്റ് കൈവശം വച്ചിരുന്നത്.
1982 ന് ശേഷം സീറ്റ് വീണ്ടെടുക്കാം എന്ന ശുഭ പ്രതീക്ഷയായിരുന്നു മൈക്ക് എപ്സിയുടെ പരാജയത്തിലൂടെ ഡമോക്രാറ്റിക്ക് പാർട്ടിക്ക് നഷ്ടമായത്. 2016 ൽ 18 പോയിന്റ് വിജയമാണ് ഇവിടെ ട്രംമ്പിന് ലഭിച്ചിരുന്നത്.ഇതോടെ യു എസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53, ഡമോക്രാറ്റിക്കിന് 47 സീറ്റുകളും ലഭിച്ചു.