- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ തവണ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സ് 93 ലെങ്കിലും മത്സരിക്കും; കഴിഞ്ഞ തവണ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം 55 ലേക്ക് താഴും; മുന്നണി മാറ്റങ്ങൾ പ്രധാന പാർട്ടികളുടെ സീറ്റിനത്തിൽ ഇക്കുറി വരുത്തുക വമ്പൻ മാറ്റങ്ങൾ
തിരുവനന്തപുരം: കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണത്തിൽ ഇക്കുറി സിപിഎമ്മിന് കുറവുവരുമ്പോൾ യുഡിഎഫ് വർധനവാണ് ഉണ്ടാകുന്നത്.മുന്നണികളുടെ ഘടനയിൽ വന്ന മാറ്റമാണ് പ്രകടമായ ഈ വ്യത്യാസത്തിന് കാരണമാകുക.കഴിഞ്ഞ തവണ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സ് 93 ലെങ്കിലും മത്സരിക്കും.എന്നാൽ കഴിഞ്ഞ തവണ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം 55 ലേക്ക് താഴും.മൂന്നാം മുന്നണിയായ ബിജെപിയും ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് സാധ്യത.
സിപിഎം 2016 ൽ 5 സ്വതന്ത്രർ ഉൾപ്പെടെ 92 സീറ്റിലാണു മത്സരിച്ചത്. കേരള കോൺഗ്രസും എൽജെഡിയും അവർക്ക് യുഡിഎഫിൽ കിട്ടിയിരുന്ന വിഹിതം ചോദിച്ചിട്ടുണ്ട്. എന്നാൽ, 22 സീറ്റിന്റെ സ്ഥാനത്തു 2 പാർട്ടികൾക്കും കൂടി 15 സീറ്റ് നൽകാനാണു സാധ്യത. ഇതിനായി സിപിഎമ്മിനും സിപിഐക്കും ചില സീറ്റുകൾ നൽകേണ്ടി വരും. സിപിഎം 8587 സീറ്റിലേക്കു താഴും. 27 സീറ്റിൽ മത്സരിച്ചിരുന്ന സിപിഐക്ക് ഇത്തവണ 25 എണ്ണം ലഭിച്ചേക്കും.
2016 ൽ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 93-95 സീറ്റുകളിലേക്ക് ഉയരും. 24 സീറ്റു ലഭിച്ച മുസ്ലിം ലീഗിന് 27 സീറ്റ് വരെ ലഭിക്കാൻ ഇടയുണ്ട്. ജോസഫ് വിഭാഗത്തിന് പത്തിൽ താഴെ സീറ്റുകൾക്കേ സാധ്യതയുള്ളൂ.
കേരള കോൺഗ്രസും എൽജെഡിയും മുന്നണിവിട്ട സാഹചര്യത്തിൽ കോൺഗ്രസിനു കൂടുതൽ സീറ്റ് ലഭിക്കും. ഇവർ വന്നതിനാൽ സിപിഎമ്മിനു ചിലതു ത്യജിക്കേണ്ടി വരും. കഴിഞ്ഞ തവണ യുഡിഎഫിൽ ഈ 2 പാർട്ടികളും കൂടി 22 സീറ്റിലാണു മത്സരിച്ചത്. ഇതിൽ ഒരുപങ്ക് കേരള കോൺഗ്രസിനു (ജോസഫ്) കൈമാറും. ബാക്കി വരാനിടയുള്ള പന്ത്രണ്ടോളം സീറ്റുകളിൽ 78 സീറ്റുകൾ കോൺഗ്രസ് എടുക്കാനാണ് എല്ലാ സാധ്യതയും. അങ്ങനെ വന്നാൽ
ബിജെപി 98 സീറ്റിലും ബിഡിജെഎസ് 36 സീറ്റിലുമാണ് 2016 ൽ അങ്കം വെട്ടിയത്. ഇത്തവണ ബിഡിജെഎസിന് അത്രയും സീറ്റ് നൽകില്ല. ചില ചെറുകക്ഷികൾക്ക് ഏതാനും സീറ്റ് നൽകേണ്ടി വന്നാലും എണ്ണത്തിൽ ബിജെപി 'സെഞ്ചുറി' തികയ്ക്കാനാണ് സാധ്യത.