കൊച്ചി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കും. ഏപ്രിൽ അവസാനവും മെയ്‌ രണ്ടാം വാരത്തിനും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും.

കേരളം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷാമാർഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമുള്ള ധാരണ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഉണ്ടായിട്ടുണ്ട്.

തീയതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഇതിനായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചർച്ചനടത്തും.