- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പ്; പി.ബി. നൂഹും ഡി. ബാലമുരളിയും അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ച് സർക്കാർ.
പത്തനംതിട്ട കളക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർമാരായി നിയമിച്ചത്.
കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിപ്പ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് നിയമനം. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story