ഫ്ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വിശകലന യോഗവും തിരഞ്ഞെടുപ്പ് പ്രവചന മത്സരവും നടത്തുന്നു. മെയ് 2 ന് 8.00 PM EST ൽ നടക്കുന്ന യോഗത്തിൽ വിജയികളെ പ്രഖ്യാപിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.facebook.com/ksamagam എന്ന പേജിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് കമന്റ് ആയി ഉത്തരം നൽകേണ്ടതാണ്. കേരളത്തിൽ നിന്നുള്ള പ്രവാസികൾ അല്ലാത്തവർ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ രണ്ടുപേർക്ക് 10,000 രൂപ വീതം സമ്മാനമായി നൽകുന്നതാണ്. രണ്ടിൽ കൂടുതൽ പേരുടെ ഉത്തരം ശരിയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. പ്രവാസികളാണ് വിജയിക്കുന്നതെങ്കിൽ 101 ഡോളർ ആണ് സമ്മാനതുക.

ഇലക്ഷൻ ഫലപ്രഖ്യാപനം വരുന്ന ഞായറാഴ്ച രാത്രി മെയ് 2 -8PM(EST) ന് നടക്കുന്ന തിരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ വിവിധ രാഷഅട്രീയ നേതാക്കളുടെ സംവാദം സമാജം സംഘടിപ്പിക്കുന്നുണ്ട്.

ബാബു കല്ലിടുക്കിൽ (യു.ഡി.എഫ്), ബിജു ഗോവിന്ദൻകുട്ടി (എൽഡിഎഫ്), സുരേഷ് നായർ (എൻഡിഎ), ജോജി ജോൺ (കേരളാ കോൺഗ്രസ്), സുനിൽ തൈമറ്റം (പത്രപ്രവർത്തകൻ), സാജൻ ഫ്രാൻസീസ് (പൊളിറ്റിക്കൽ അനലിസ്റ്റ്), സണ്ണി തോമസ് (മോഡറേറ്റർ) എന്നിവർ പങ്കെടുക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോർജ് മാലിയിൽ, സെക്രട്ടറി ജയിംസ് മറ്റപ്പറമ്പത്ത്, ട്രഷറർ മോൻസി ജോർജ് എന്നിവർ അറിയിച്ചു. കേരള സമാജം ടിവി എന്ന യുട്യൂബ് ചാനൽ വഴി പ്രോഗ്രാം കാണാവുന്നതാണ്.
Zoom Mettng ID: 213 059 0623
password: 123