- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രൊ.കെ.കെ ആബിദ് ഹുസൈൻ 'സമാഗമം 2016' ൽ; ഒരുക്കങ്ങൽ പൂർത്തിയായി
ദുബായ്: കോട്ടക്കൽ മണ്ഡലം കെഎംസിസി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സമാഗമം 2016'ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 15 ന് രാത്രി ഏഴു മണിക്ക് ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് വച്ച് നടക്കുന്ന പരിപാടിയിൽ കോട്ടക്കൽ മണ്ഡലത്തിൽ യു.ഡി.എഫ് ഗവണ്മെന്റ് നടത്തിയ ഭരണ നേട്ടങ്ങളെ കുറിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനിയും കോട്ടക്കൽ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊ.കെ.കെ ആബിദ് ഹുസൈൻ തങ്ങളും പ്രവാസികളുമായി നേരിട്ട് സംവദിക്കും. കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ കെ.കെ നാസർ, ഡോ:പുത്തൂർ റഹ്മാൻ, അൻവർ നഹ, ഇബ്രാഹിം മുറിചാണ്ടി, യു.എ.ഇ കോട്ടക്കൽ മണ്ഡലം കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. കഴിഞ്ഞ അഞ്ചു വർഷകാലത്ത് കോട്ടക്കൽ മണ്ഡലത്തിൽ ചെയ്ത വികസനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഇറക്കുന്ന ലഘുലേഖ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം ഭാരവാഹികളുടെ യോഗം മലപ്പുറ
ദുബായ്: കോട്ടക്കൽ മണ്ഡലം കെഎംസിസി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സമാഗമം 2016'ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 15 ന് രാത്രി ഏഴു മണിക്ക് ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് വച്ച് നടക്കുന്ന പരിപാടിയിൽ കോട്ടക്കൽ മണ്ഡലത്തിൽ യു.ഡി.എഫ് ഗവണ്മെന്റ് നടത്തിയ ഭരണ നേട്ടങ്ങളെ കുറിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനിയും കോട്ടക്കൽ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊ.കെ.കെ ആബിദ് ഹുസൈൻ തങ്ങളും പ്രവാസികളുമായി നേരിട്ട് സംവദിക്കും.
കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ കെ.കെ നാസർ, ഡോ:പുത്തൂർ റഹ്മാൻ, അൻവർ നഹ, ഇബ്രാഹിം മുറിചാണ്ടി, യു.എ.ഇ കോട്ടക്കൽ മണ്ഡലം കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. കഴിഞ്ഞ അഞ്ചു വർഷകാലത്ത് കോട്ടക്കൽ മണ്ഡലത്തിൽ ചെയ്ത വികസനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഇറക്കുന്ന ലഘുലേഖ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം ഭാരവാഹികളുടെ യോഗം മലപ്പുറം ജില്ല പ്രസിഡണ്ട് ചെമ്മുക്കൻ യാഹുമോൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.വി നാസർ മുഖ്യ പ്രഭാഷണം നടത്തി. സി.വി അഷ്റഫ്, മുജീബ് കോട്ടക്കൽ, ഉസ്മാൻ എടയൂർ, അലി കോട്ടക്കൽ, ഷൗക്കത്ത് കരേകാട്, ഫക്ക്രുദ്ദീൻ എ.പി, അസീസ് വേളേരി, ജഹാഗീർ, മുഹമ്മദ് കോട്ടക്കൽ, ശുകൂർ പൊന്മള, റസാക്ക് വളാഞ്ചേരി, ഷിബു ഇസ്മായിൽ, ഷബീർ പൂകട്ടീര എന്നിവർ സംസാരിച്ചു. ഒ.കെ കുഞ്ഞിപ്പ സ്വാഗതവും പി.ടി.എം വില്ലൂർ നന്ദിയും പറഞ്ഞു.