ദുബായ്: താനൂർ മണ്ഡലം എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി ഇന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. രാവിലെ 9 30 മുതൽ അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. ഉച്ചക്ക് ശേഷം അബുദാബിയിൽ മുസ്സഫ സാബിയ, സനയ്യ, പെപ്പ് സി കോള & മുസ്രിഫ്, ബത്തീൻ ജെട്ടി, മീന മാർക്കറ്റ്, മദീനാ സായിദ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം 7.30 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കൺവെൻഷനിൽ പ്രസംഗിക്കും. പര്യടന പരിപാടി വൻ വിജയമാക്കണമെന്ന് ചെയർമാൻ ഹുസൈൻ കരിങ്കപ്പാറ, ജനറൽ കൺവീനർ മാട്ടുമ്മൽ ഹംസ ഹാജി, ട്രഷറർ ബീരാൻ കുട്ടി ഹാജി എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: വി കെ റഷിദ് 050 4985009, കുഞ്ഞു പകര അൽ ഐൻ 050 6734590.