- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലെ എംപിമാർക്ക് വജ്രത്തേക്കാൾ വിലയുള്ള സമയം; ഓരോ വോട്ടിനും 100 കോടി വരെ വില; ബിജെപിക്ക് അതിനിർണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏഴ് സംസ്ഥാനങ്ങളിലും ജീവന്മരണ പോരാട്ടം
രാജ്യസഭയിലേക്ക് പുതിയതായി 57 അംഗങ്ങളെ തിരഞ്ഞെടുക്കാൻ പോകവെ ബിജെപി അതിനിർണായകമായ പോരാട്ടത്തിനൊരുങ്ങുകയാണ്. കോൺഗ്രസ്സിന് മേധാവിത്വമുള്ള രാജ്യസഭയിൽ ബിജെപിക്ക് ചുവടുറപ്പിക്കാൻ ഈ സീറ്റുകളിൽ വലിയൊരു വിഭാഗം സ്വന്തമാക്കിയേ തീരൂ. നിലവിൽ ഒഴിവുവരുന്ന 57 സീറ്റിൽ 14 എണ്ണം വീതം ബിജെപിയുടെയും കോൺഗ്രസ്സിന്റെയും കൈയിലാണ്. ഇതോടെയാണ് കർണാടകത്തിലെ സ്വതന്ത്ര എംഎൽഎമാർക്ക് കോടികളുടെ വില വന്നത്. ഓരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ വിലപേശിയാണ് കോൺഗ്രസ്സും ബിജെപിയും എംഎൽഎമാരെ സ്വാധീനി്ക്കുന്നത്. കർണാടകത്തിലെ 14 സ്വതന്ത്ര എംഎൽഎ മാരിൽ ഏഴുപേരെ കോൺഗ്രസ് മഹാരാഷ്ട്രയിലെ സുഖവാസ കേന്ദ്രത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ശേഷിച്ച എംഎൽഎമാരെയും ചാക്കിലിടാനുള്ള ശ്രമങ്ങൾ തുടരുന്നു. വിജയ് മല്യ ഒഴിയുന്നതുൾപ്പെടെ നാല് രാജ്യസഭാ സീറ്റുകളാണ് കർണാടകത്തിൽ ഉള്ളത്. ഇതിൽ മൂന്നെണ്ണത്തിലെങ്കിലും വിജയിക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമം. മേധാവിത്വമുള്ള കർണാടകത്തിൽനിന്ന് പരമാവധി അംഗങ്ങളെ എത്തിച്ചില്ലെങ്കിൽ രാജ്യസഭയിലും നിലനിൽപ്പുണ്ടാകി
രാജ്യസഭയിലേക്ക് പുതിയതായി 57 അംഗങ്ങളെ തിരഞ്ഞെടുക്കാൻ പോകവെ ബിജെപി അതിനിർണായകമായ പോരാട്ടത്തിനൊരുങ്ങുകയാണ്. കോൺഗ്രസ്സിന് മേധാവിത്വമുള്ള രാജ്യസഭയിൽ ബിജെപിക്ക് ചുവടുറപ്പിക്കാൻ ഈ സീറ്റുകളിൽ വലിയൊരു വിഭാഗം സ്വന്തമാക്കിയേ തീരൂ. നിലവിൽ ഒഴിവുവരുന്ന 57 സീറ്റിൽ 14 എണ്ണം വീതം ബിജെപിയുടെയും കോൺഗ്രസ്സിന്റെയും കൈയിലാണ്.
ഇതോടെയാണ് കർണാടകത്തിലെ സ്വതന്ത്ര എംഎൽഎമാർക്ക് കോടികളുടെ വില വന്നത്. ഓരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ വിലപേശിയാണ് കോൺഗ്രസ്സും ബിജെപിയും എംഎൽഎമാരെ സ്വാധീനി്ക്കുന്നത്. കർണാടകത്തിലെ 14 സ്വതന്ത്ര എംഎൽഎ മാരിൽ ഏഴുപേരെ കോൺഗ്രസ് മഹാരാഷ്ട്രയിലെ സുഖവാസ കേന്ദ്രത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ശേഷിച്ച എംഎൽഎമാരെയും ചാക്കിലിടാനുള്ള ശ്രമങ്ങൾ തുടരുന്നു.
വിജയ് മല്യ ഒഴിയുന്നതുൾപ്പെടെ നാല് രാജ്യസഭാ സീറ്റുകളാണ് കർണാടകത്തിൽ ഉള്ളത്. ഇതിൽ മൂന്നെണ്ണത്തിലെങ്കിലും വിജയിക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമം. മേധാവിത്വമുള്ള കർണാടകത്തിൽനിന്ന് പരമാവധി അംഗങ്ങളെ എത്തിച്ചില്ലെങ്കിൽ രാജ്യസഭയിലും നിലനിൽപ്പുണ്ടാകില്ലെന്ന് നേതൃത്വത്തിനറിയാം.
224 അംഗ അസംബ്ലിയിൽ 123 അംഗങ്ങളാണ് കോൺഗ്രസ്സിനുള്ളത്. രണ്ടു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഈ വോട്ട് ധാരാളം മതി. ഓസ്‌കർ ഫെർണാണ്ടസും ജയ്‌റാം രമേശുമാണ് പാർട്ടിയുടെ ആദ്യ രണ്ട് സ്ഥാനാർത്ഥികൾ. 45 വോട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ ആവശ്യം. 12 എംഎൽഎ മാരുടെ പിന്തുണ കൂടി ഉറപ്പിക്കാനായാൽ ഒരാളെക്കൂടി കോൺഗ്രസ്സിന് രാജ്യസഭയിലെത്തിക്കാനാവും. മുൻ ഐപിഎസ് ഓഫീസർ കൂടിയായ കെ.സി. രാമമൂർത്തിയാണ് മൂന്നാം സ്ഥാനാർത്ഥി.
45 എംഎൽഎമാരുള്ള ബിജെപി നിർമല സീതാരാമനെ മാത്രമാണ് രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ജനതാദൾ (എസ്) കോടീശ്വരനായ വ്യവസായി ബി.എം.ഫറൂഖിനെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. 40 എംഎൽഎ മാരുള്ള ജെഡി(എസ്) പത്ത് സ്വതന്ത്ര എംഎൽഎ മാരുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
ഇതോടെയാണ് എംഎൽഎമാർ കോടികൾ വിലപേശി വോട്ട് വിൽക്കാൻ തയ്യാറായത്. കഴിഞ്ഞയാഴ്ച നടന്ന സ്റ്റിങ് ഓപ്പറേഷനിൽ എംഎൽഎമാരുടെ വിലപേശൽ പുറത്തുവന്നിരുന്നു. ഏതായാലും രാജ്യസഭ പിടിക്കാനുള്ള പോരാട്ടത്തിൽ അന്തിമ ലാഭം എംഎൽഎമാർക്കാകുമെന്ന കാര്യത്തിൽ സംശയമില്ല.



