- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യഘട്ടത്തിൽ വൻ മുന്നേറ്റമെന്ന് ഇടത് കണക്കുകൂട്ടൽ; അഞ്ച് ജില്ലാ പഞ്ചായത്തുകളും മൂന്ന് കോർപ്പറേഷനുകളും പിടിക്കും; യു.ഡി.എഫ് പ്രതീക്ഷ രണ്ടു കോർപറേഷനും നാലു ജില്ലാ പഞ്ചായത്തും; ബിജെപി പ്രതീക്ഷകൾ തിരുവനന്തപുരത്തും കാസർകോട്ടും; ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ മുന്നണികളുടെ മനക്കോട്ട ഇങ്ങനെ
കോഴിക്കോട്: അഞ്ച് ജില്ലാ പഞ്ചായത്തുകളും മൂന്ന് കോർപറേഷനുകളും പടിക്കുമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതീക്ഷ രണ്ടു കോർപ്പറേഷനും നാലു ജില്ലാ പഞ്ചായത്തും, എല്ലായിടത്തും നിലമെച്ചപ്പെടുത്തുമെന്ന് പറയുന്ന ബിജെപി തിരുവനന്തപുരത്തും കാസർകോട്ടും മികച്ച വിജയം പ്രതീക്ഷിക്കുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ മുന്നണികളുടെ മനക്കോട്ട ഇങ്ങനെയാണ്
കോഴിക്കോട്: അഞ്ച് ജില്ലാ പഞ്ചായത്തുകളും മൂന്ന് കോർപറേഷനുകളും പടിക്കുമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതീക്ഷ രണ്ടു കോർപ്പറേഷനും നാലു ജില്ലാ പഞ്ചായത്തും, എല്ലായിടത്തും നിലമെച്ചപ്പെടുത്തുമെന്ന് പറയുന്ന ബിജെപി തിരുവനന്തപുരത്തും കാസർകോട്ടും മികച്ച വിജയം പ്രതീക്ഷിക്കുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ മുന്നണികളുടെ മനക്കോട്ട ഇങ്ങനെയാണ്.
ആദ്യഘട്ട പോളിങ്ങ് കഴിഞ്ഞപ്പോൾ കൂടുതൽ ആത്മവിശ്വാസം എൽഡിഎഫ് ക്യാമ്പിലാണ്. സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ ഇങ്ങനെയാണ് ആദ്യഘട്ട തദ്ദേശ പോളിങ്ങിനെ വിലയിരുത്തുന്നത്. നാല് ജില്ലാ പഞ്ചായത്തുകൾ നിലനിർത്തി ഒെരെണ്ണം കൂടി പിടിക്കും. മൂന്ന് കോർപ്പറേഷനുകൾ നിലനിർത്തും.
കൊല്ലം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകളാണ് 2010ൽ എൽ.ഡി.എഫിനൊപ്പം നിന്നത്. ഇവ നിലനിർത്തുന്നതിനൊപ്പം ഒരു ഡിവിഷന്റെ ഭൂരിപക്ഷത്തിന് വഴുതിപ്പോയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കാമെന്നും യു.ഡി.എഫിനെ ഞെട്ടിച്ച് ഇടുക്കി ജില്ലാ പഞ്ചായത്തിൽ കുടിയേറാമെന്നുമാണ് പ്രതീക്ഷ. കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് നിലനിർത്തും. കണ്ണൂർ കോർപ്പറേഷൻ പിടിക്കാനാവില്ലെങ്കിലും മുന്നേറ്റമുണ്ടാക്കും.
തിരുവനന്തപുരത്ത് കോൺഗ്രസിലെ അനൈക്യമാണ് കൈമുതൽ. വർഗീയ പ്രതിരോധത്തിലെ യു.ഡി.എഫ് ദൗർബല്യം തൊട്ട് ബാർ കോഴ വിധിയിൽവരെയാണ് പ്രതീക്ഷ. പാളിപ്പോയ എസ്.എൻ.ഡി.പി സഖ്യത്തോടെ ബിജെപി ഭീഷണി കോർപറേഷനിൽ അവസാനിച്ചതായും കരുതുന്നു. ഉറച്ച ചില ബിജെപി വാർഡുകളിൽ അട്ടിമറി പ്രവചനവുമുണ്ട്. 55 സീറ്റോളമാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷവും. നാല് മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണമാണ് നിലവിൽ എൽ.ഡി.എഫിനുള്ളത്. ഇത്തവണ വർക്കല ഒഴികെ മൂന്നിടത്തും വിജയം പ്രതീക്ഷിക്കുന്നു.
കൊല്ലം കോർപറേഷൻ നിലനിർത്തുമെന്നതിലും തികഞ്ഞ ആത്മവിശ്വാസമാണ്. കോൺഗ്രസ് റിബൽ ൽ ശല്യം ആർ.എസ്‌പിക്ക് വിനയായെന്ന ആശ്വാസവുമുണ്ട് എൽ.ഡി.എഫിനുണ്ട്.എസ്.എൻ.ഡി.പിയുടെ വെല്ലുവിളിയും പ്രതിരോധിക്കാനായി. ജില്ലാ പഞ്ചായത്തിന്റെ ഭരണത്തുടർച്ചയിൽ സംശയമില്ല. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ തോളിലേറി തദ്ദശത്തേിലും പച്ചപിടിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പിടിച്ചക്കോമെന്ന അമിതവിശ്വാസം പോലും ഈ തണലിലാണ്. സംഘ്പരിവാറുമായി ചേർന്ന് വെള്ളാപ്പള്ളി നടേശൻ സാമുദായികഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞ ജില്ലയിൽ ആശയപ്രചാരണം പ്രതിരോധമായി. പെമ്പിളൈ ഒരുമൈയുടെ സാന്നിധ്യം വെല്ലുവിളിയായില്ലെന്നുമാണ് ഇടത് കണക്കുകൂട്ടൽ.
കാസർകോട് ജില്ലാ പഞ്ചായത്ത് നിലനിർത്തുന്നതിനൊപ്പം ബിജെപി പ്രാതിനിധ്യം അട്ടിമറിക്കാനുമാവും. വർഗീയപ്രതിരോധത്തിനുള്ള അംഗീകാരമായി ന്യൂനപക്ഷ വോട്ടുകളിൽ നല്ല ഭാഗം ലഭിക്കുമെന്നം സിപിഐ(എം) കരുതുന്നു. എസ്.എൻ.ഡി.പി ബിജെപി നീക്കം കണ്ണൂരിൽ വേര് പിടിച്ചിടില്ല്. ജില്ലാ പഞ്ചായത്ത് നിലനിർത്തുമ്പോൾ പുതിയ കോർപറേഷനിൽ നില മെച്ചപ്പെടുന്നതിന് പിന്നിലെ പ്രതീക്ഷയും ഇതാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്തും കോർപറേഷനും നിലനിർത്തുമെന്നതിലും സംശയമില്ല. എന്നാൽ, ഇവിടെ മത്സരം കടുത്തതായിരുന്നെന്ന് ഇടതുനേതാക്കൾ സമ്മതിക്കുന്നുമുണ്ട്. പഞ്ചായത്തുകളിലെ പിന്നാക്കം പോക്ക് മറികടക്കും. തീരെ പിന്നാക്കംപോയ വയനാട്ടിൽ 2010നെക്കാൾ മെച്ചപ്പെട്ട സ്ഥിതിയുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ കൃത്യമായി കണക്കു പറയാൻ കഴിയില്ലെങ്കിലുംആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന എഴു ജില്ലയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ നാലു കോർപറേഷനിൽ രണ്ടിടത്തെങ്കിലും ഭരണം പ്രതീക്ഷിക്കുന്നു. കൈവശമുള്ള മൂന്ന് ജില്ലാ പഞ്ചായത്ത് നിലനിർത്തുന്നതിനു പുറമെ, ഒരെണ്ണം കൂടി പിടിച്ചടെുക്കുമെന്നും ഗ്രാമ-ബ്‌ളോക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുൻതൂക്കം നേടുമെന്നുമാണ് അവകാശവാദം.
ചിലയിടങ്ങളിൽ വിമതപ്രശ്‌നം നേരിടേണ്ടിവന്നെങ്കിലും അവസാന ഘട്ടത്തിൽ ഇതെല്ലാം മറികടക്കാൻ കഴിഞ്ഞതും ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചതും പരമ്പരാഗത വോട്ടുകളിൽ കാര്യമായ വിള്ളൽ ഉണ്ടാവാത്തതും ഗുണകരമായെന്നാണ് വിലയിരുത്തൽ. പോളിങ് ശതമാനത്തിലെ വർധന മുന്നണിയെ പിന്തുണക്കുന്നവർ മഴ അവഗണിച്ചും വോട്ട് ചെയ്തതിന് തെളിവായി നിരത്തുന്നു. ബിജെപിഎസ്.എൻ.ഡി.പി ബന്ധം വഴി ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകളിൽ ഉണ്ടാകുന്ന ചോർച്ച ആത്യന്തികമായി തങ്ങൾക്ക് ഗുണകരമാകുമെന്ന വിശ്വാസവും രഹസ്യമായി ഇവർ പ്രകടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലാ പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണമാണ് നിലനിൽക്കുന്നത്. ഇവ നിലനിർത്തുന്നതിന് പുറമെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പിടിച്ചടെുക്കാനാവുമെന്നാണ് പ്രതീക്ഷ. കോർപറേഷനുകളിൽ കണ്ണൂരിൽ വിജയം ഉറപ്പിക്കുന്നു. പുറമെ,കൊല്ലം അല്‌ളെങ്കിൽ കോഴിക്കോട് കോർപറേഷൻ പിടിച്ചടെുക്കാനാവുമെന്നാണ് പ്രതീക്ഷ. ആർ.എസ്‌പിയുടെ മുന്നണിമാറ്റം കൊല്ലത്ത് ഗുണകരമാകും. കുറഞ്ഞത് 32 സീറ്റ് നേടി ഇതാദ്യമായി കോർപറേഷൻ ഭരണം നേടുമെന്നാണ് കണക്കുകൂട്ടൽ. അഴിമതി പ്രധാന ചർച്ചാവിഷയമാക്കി നടത്തിയ പ്രചാരണം കോഴിക്കോട് കോർപറേഷനിൽ ഗുണകരമായി. ചില സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടാലും ഇടതിന്റെ ചില വാർഡുകൾ പിടിച്ചടെുത്ത് ഭൂരിപക്ഷം നേടുമെന്നും വിശ്വസിക്കുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും കൂടുതൽ അംഗങ്ങളുള്ള മുന്നണിയെന്ന സ്ഥാനം നേടും. അതിനാൽ ഇവിടത്തെ ഭരണ പ്രതീക്ഷ പൂർണമായും തള്ളുന്നില്ല.
എല്ലാ ജില്ലകളിലും നിലമെച്ചപ്പെടുത്തുമെന്ന് പറയുന്ന ബിജെപി തിരുരവന്തപുരത്തും കാസർകോട്ടുമാണ് മികച്ച നേട്ടം കൊയ്യുമെന്ന് കരുതുന്നത്. തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിനെ പിന്തള്ളി രണ്ടാമത്തെ കക്ഷിയാവുമെന്നും, കാസർകോട്ട് 12 പഞ്ചായത്തിലെങ്കിലും ഭരണം ഉറപ്പാണെന്നുമാണ് ബിജെപി വിലയിരുത്തിൽ. എസ്.എൻ.ഡി.പി ബന്ധത്തെക്കുറിച്ച് ബിജെപി നേതാക്കൾക്ക് ഇപ്പോൾ ഒന്നും പറയുന്നില്ല. ഫല പ്രഖ്യാപനത്തിന് ശേഷമാകാം അത്തരം വിലയിരുത്തലുകൾ എന്നാണ് ബിജെപിയുടെ വിശദീകരണം.