- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് പിടിക്കാൻ മതവും മതചിഹ്നവും ഉപയോഗിച്ചു; ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറച്ചുവച്ചു; വീണാ ജോർജിനെതിരെ തെരഞ്ഞെടുപ്പ് ഹർജി
കൊച്ചി : ആറന്മുള എംഎൽഎ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. എതിർസ്ഥാനാർത്ഥി യുഡിഎഫിലെ കെ.ശിവദാസൻ നായരുടെ ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ ഏജന്റും പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയുമായ വി.ആർ.സോജി സമർപ്പിച്ച ഹർജി കോടതി പിന്നീടു പരിഗണിക്കും. നാമനിർദേശപത്രികാ സമർപ്പണത്തിൽ അപാകതയും തെരഞ്ഞെടുപ്പു ക്രമക്കേടും ആരോപിച്ചാണു ഹർജി. നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിന്റെ കൃത്യവിവരങ്ങളില്ലെന്നാണു പരാതി. വോട്ടുപിടിക്കാൻ മതവും മതചിഹ്നവും ഉപയോഗിച്ചതു വഴി ക്രമക്കേടു കാണിച്ചെന്നും ആരോപിക്കുന്നു. ദുബായിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭർത്താവിന്റെ നോൺ റെസിഡന്റ് ഓർഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തിലെ ഫോം നമ്പർ 26ൽ പരാമർശിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഇന്ത്യയിലും പുറത്തും ഒരേ പോലെ കൈകാര്യം ചെയ്യാവുന്ന അക്കൗണ്ട് പത്തനംതിട്ട ചന്ദനപ്പള്ളിയിലെ ഫെഡറൽ ബാങ്ക് ശാഖയിലാണുള്ളത്. ഭർത്താവിന്റെ പേരിലുള്ള ഹൗസിങ് ലോൺ സംബ

കൊച്ചി : ആറന്മുള എംഎൽഎ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. എതിർസ്ഥാനാർത്ഥി യുഡിഎഫിലെ കെ.ശിവദാസൻ നായരുടെ ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ ഏജന്റും പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയുമായ വി.ആർ.സോജി സമർപ്പിച്ച ഹർജി കോടതി പിന്നീടു പരിഗണിക്കും.
നാമനിർദേശപത്രികാ സമർപ്പണത്തിൽ അപാകതയും തെരഞ്ഞെടുപ്പു ക്രമക്കേടും ആരോപിച്ചാണു ഹർജി. നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിന്റെ കൃത്യവിവരങ്ങളില്ലെന്നാണു പരാതി. വോട്ടുപിടിക്കാൻ മതവും മതചിഹ്നവും ഉപയോഗിച്ചതു വഴി ക്രമക്കേടു കാണിച്ചെന്നും ആരോപിക്കുന്നു.
ദുബായിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭർത്താവിന്റെ നോൺ റെസിഡന്റ് ഓർഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തിലെ ഫോം നമ്പർ 26ൽ പരാമർശിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഇന്ത്യയിലും പുറത്തും ഒരേ പോലെ കൈകാര്യം ചെയ്യാവുന്ന അക്കൗണ്ട് പത്തനംതിട്ട ചന്ദനപ്പള്ളിയിലെ ഫെഡറൽ ബാങ്ക് ശാഖയിലാണുള്ളത്. ഭർത്താവിന്റെ പേരിലുള്ള ഹൗസിങ് ലോൺ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ പറയുന്നു.
എന്നാൽ, ഈ വായ്പാ തുക മേൽപ്പറഞ്ഞ അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. പള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാ നിരതയായിരിക്കുന്ന ചിത്രം വീണയുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് തന്റെ സഹപാഠിയായിരുന്നയാൾ പോസ്റ്റ് ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം. എന്നാൽ, മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭാഗമായ വീണയുടെ ഭർത്താവ് സെക്രട്ടറിയായിരിക്കുന്ന അസോസിയേഷന്റെ മാനേജിങ് കമ്മിറ്റിയംഗമാണ് ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി. അതിനാൽ, ഈ നടപടി സാമുദായികമായി വോട്ടു തട്ടാൻ വീണയുടെ അറിവോടെ ചെയ്തതാണ്.
വീണയ്ക്കുവേണ്ടി അഖില മലങ്കര അൽമായ വേദി ലഘുലേഖകളും ചിത്രങ്ങളും വിതരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിന്റെയും മറ്റ് നിയമങ്ങളുടേയും ലംഘനം നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വരണാധികാരിക്ക് യഥാസമയം ഹർജിക്കാരൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

